തിരുവല്ല: നഗരത്തിൽ ജഡ്ജിയുടെ കാർ അടിച്ചുതകർത്തത് തന്റെ വിവാഹമോചന കേസ് നീളുന്നതിന്റെ അമർഷം മൂലമെന്ന് പ്രതിയുടെ മൊഴി. ഭാര്യയുടെ അഭിഭാഷകൻ ഒത്തുകളിച്ച് കേസ് നീട്ടിവെക്കുന്നുവെന്ന് ആരോപിച്ചാണ് മുന്‍ സൈനികനായ ജയപ്രകാശ്(55) എന്നയാൾ കുടുംബകോടതി ജഡ്ജിയുടെ കാര്‍ തൂമ്പ ഉപയോഗിച്ച് അടിച്ചു തകര്‍ത്തത്.
മംഗലാപുരം കുലായി ഹോസ്പിറ്റല്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍ അതുല്യ നഗർ സ്വദേശിയാണ് ഇയാൾ. ജയപ്രകാശും അടൂര്‍ കടമ്പനാട് സ്വദേശിയായ ഭാര്യയുമായുള്ള വിവാഹ മോചനം സംബന്ധിച്ച കേസ് നീട്ടിവെക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. ഭാര്യയുടെ വക്കീലും ജഡ്ജിയും തമ്മില്‍ ഒത്തുകളിക്കുന്നു എന്നും ഇയാൾ ആരോപിക്കുന്നു. കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക വാഹനമാണ് അടിച്ചു തകര്‍ത്തത്. നഗരസഭാ വളപ്പില്‍ പ്രവര്‍ത്തിക്കുന്ന കുടുംബ കോടതിക്ക് മുന്നില്‍ ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം.
ആക്രമണത്തിന് ഉപയോഗിച്ച തൂമ്പ കോടതിയുടെ സമീപമുള്ള ചന്തയില്‍ നിന്നാണ് വാങ്ങിയത്. ജയപ്രകാശ് മര്‍ച്ചന്റ് നേവിയില്‍ ക്യാപ്റ്റന്‍ ആയിരുന്നു. 2017ല്‍ ആണ് സര്‍വിസില്‍ നിന്ന് വിരമിച്ചത്. സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങള്‍ തിരിച്ച് വേണമെന്നും ജീവനാംശം നല്‍കണമെന്നും ആവശ്യപ്പെട്ട് ഭാര്യ പത്തനംതിട്ട കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഈ കേസ് ജനുവരിയിലാണ് തിരുവല്ല കുടുംബ കോടതിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.