തിരുവല്ല: കുടുംബകോടതി ജഡ്ജിയുടെ കാറിന് നേരെ ആക്രമണം. തിരുവല്ല കുടുംബ കോടതി ജഡ്ജിയുടെ ഔദ്യോഗിക കാറാണ് ഇന്ന് വൈകീട്ട് നാലരയോടെ കോടതിക്ക് മുന്നിൽ അടിച്ചു തകർത്ത്. പ്രതി ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കേസിൽ നീതി കിട്ടുന്നില്ലെന്ന് ആരോപിച്ചാണ് ഇയാൾ ആക്രമണം നടത്തിയതത്രെ.
ജഡ്ജിയുടെ ഔദ്യോഗിക വാഹനമായ സ്വിഫ്റ്റ് ഡിസയർ കാറാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ പ്രതി ജയപ്രകാശിനെ സംഭവ സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഴു ഉപയോഗിച്ച് കാറിന്റെ എല്ലാ ചില്ലുകളും ഇയാൾ തകർക്കുകയായിരുന്നു.
പ്രതിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനടക്കം വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.