തിരുവനന്തപുരം: വാളയാറിൽ രണ്ട് പെൺകുട്ടികളുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെ ട്ട കേസിലെ വീഴ്ചകളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ മന്ത്രിസഭായോഗം തീരുമാ നിച്ചു. വിജിലൻസ് ൈട്രബ്യൂണൽ മുൻ ജഡ്ജിയും ന്യൂനപക്ഷ കമീഷൻ അധ്യക്ഷനുമായ പി.കെ. ഹനീ ഫയെ അന്വേഷണ കമീഷനായി നിയോഗിച്ചു.
കേസിെൻറ അന്വേഷണത്തിലോ പ്രോസിക്യൂഷന് ഘട്ട ത്തിലോ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. കേസിെൻറ നടപടികളിൽ വീഴ്ച ഉണ്ടായതായി സർക്കാർ ഹൈകോടതിയിൽ സമ്മതിച്ചതിന് പിന്നാലേയാണ് തീരുമാനം. പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ പുനർവിചാരണയും കേസിൽ തുടരന്വേഷണവും ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയത്. കേസ് അന്വേഷണവുമായി ഇതിന് ബന്ധമില്ലെന്നും ഇനി ഇത്തരം പിഴവുകൾ ഉണ്ടാകാതിരിക്കാൻ നടപടികൾക്കായാണ് ജുഡീഷ്യൽ അന്വേഷണമെന്നും മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി.
കമീഷെൻറ പരിഗണന വിഷയങ്ങൾ: (1) കേസന്വേഷണത്തിലോ പ്രോസിക്യൂഷനിലോ ഇവ രണ്ടിലുമോ ഏതെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോ? (2) വീഴ്ചക്ക് ആരൊക്കെയാണ് ഉത്തരവാദികൾ? (3) വീഴ്ച വരുത്തിയവർക്കെതിരെ എടുക്കേണ്ട നടപടികളെ കുറിച്ച് നിർദേശങ്ങൾ സമർപ്പിക്കുക (4) പോക്സോ കേസുകളിൽ ഭാവിയിൽ ഇത്തരം വീഴ്ചകൾ ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികളെകുറിച്ച ശിപാർശകൾ.
വാളയാറിൽ പെൺകുട്ടികൾ ക്രൂരമായ പീഡനത്തിനിരയായി മരിച്ച സംഭവം കേരള മനഃസാക്ഷിയെ ഞെട്ടിച്ചിരുന്നു. കോടതി പ്രതികളെ കുറ്റമുക്തരാക്കുകയും ചെയ്തു. ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കിയ സംഭവം നിയമസഭയെയും പ്രക്ഷുബ്ധമാക്കി. സഭാ സമ്മേളനം അവസാനിച്ച ശേഷമാണ് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
സി.ബി.െഎ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി പെൺകുട്ടിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ടിരുന്നു. സി.ബി.െഎ അന്വേഷണ ആവശ്യത്തെ എതിർക്കിെല്ലന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തു. കേസ് നടത്തിയ പ്രോസിക്യൂട്ടർ ലത ജയരാജിനെ മാറ്റി പി. സുബ്രഹ്മണ്യനെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി കഴിഞ്ഞദിവസം സർക്കാർ നിയമിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.