വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ പൊലീസിനെ കണ്ട് ആറ്റിൽ ചാടി; യുവാവിനെ കാണാതായി

ആറാട്ടുപുഴ: പൊലീസിനെ കണ്ട് ആറ്റിൽ ചാടിയ യുവാവിനെ കാണാതായി. തൃക്കുന്നപ്പുഴ പള്ളിപ്പാട്ട്മുറി തറപ്പാട്ട് ലക്ഷം വീട്ടിൽ പ്രകാശിന്‍റെ മകൻ നന്ദ ഗോപാലിനെയാണ് (23) കാണാതായത്.

തിങ്കളാഴ്ച വൈകീട്ട്​ നാലരയോടെ തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിന് വടക്കുഭാഗത്തായിരുന്നു സംഭവം. രണ്ട് സുഹൃത്തുക്കളോടൊപ്പം ആറിന്‍റെ അരികിൽ കെട്ടിയിട്ടിരുന്ന വള്ളത്തിലിരുന്ന് മദ്യപിക്കുന്നതിനിടെ സമീപത്തെ റോഡിലൂടെ ബൈക്കിൽ മഫ്തിയിൽ താമസസ്ഥലത്തേക്ക് പോയ തൃക്കുന്നപ്പുഴ എസ്.ഐയെ കണ്ട് നന്ദു ആറ്റിൽ ചാടുകയായിരുന്നു.

മറുകരയിലേക്ക് നീന്തുന്നതിനിടെ ഇടക്കുവെച്ച് ഒഴുക്കിൽപെട്ട് താഴ്ന്നുപോയെന്നാണ് പൊലീസ് നൽകുന്ന വിവരം. അഗ്​നിരക്ഷാസേനയും നാട്ടുകാരും വൈകീട്ട്​ ആറരവരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിൽ ഇന്നും തുടരും.

ക​ട​ലി​ൽ മു​ങ്ങി​യ ഫൈ​ബ​ർ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

അ​ഴീ​ക്കോ​ട്: മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ ത​ക​ർ​ന്ന് ആ​ഴ​ക്ക​ട​ലി​ൽ മു​ങ്ങി​ക്കൊ​ണ്ടി​രു​ന്ന വ​ള്ള​ത്തി​ലെ നാ​ല് തൊ​ഴി​ലാ​ളി​ക​ളെ മ​ത്സ്യ​വ​കു​പ്പി​ന്റെ സു​ര​ക്ഷ ബോ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​യ അ​ന്തോ​ണി, പു​ഷ്പ​ദാ​സ​ൻ, സെ​ൽ​വ​ൻ, ഏ​ലി​യാ​സ് എ​ന്നി​വ​രെ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി മു​ന​മ്പം ഹാ​ർ​ബ​റി​ലെ​ത്തി​ച്ച​ത്. ര​ണ്ടു​ദി​വ​സം മു​മ്പ് മു​ന​മ്പ​ത്തു​നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ തി​രു​വ​ന​ന്ത​പു​രം ക​രി​ങ്കു​ളം സ്വ​ദേ​ശി അ​ന്തോ​ണി​യു​ടെ ‘അ​ൽഭു​ത മാ​ത’ ഫൈ​ബ​ർ വ​ള്ള​മാ​ണ് അ​ഴീ​ക്കോ​ട് അ​ഴി​മു​ഖ​ത്തു​നി​ന്ന് 10 നോ​ട്ടി​ക്ക​ൽ മൈ​ൽ അ​ക​ലെ അ​ഞ്ച​ങ്ങാ​ടി​ക്ക് വ​ട​ക്ക് പ​ടി​ഞ്ഞാ​റ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തി​നാ​ണ് ക​ട​ലി​ൽ വ​ഞ്ചി ത​ക​ർ​ന്ന് വെ​ള്ളം ക​യ​റു​ന്ന​താ​യി അ​ഴീ​ക്കോ​ട് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​സി. ഡ​യ​റ​ക്ട​ർ എം.​എ​ഫ്. പോ​ളി​ന് സ​ന്ദേ​ശം ല​ഭി​ച്ച​ത്. വ​ല​യും എ​ൻ​ജി​നും പി​ടി​ച്ച മീ​നും റെ​സ്ക്യൂ ബോ​ട്ടി​ൽ ക​ര​യി​ലെ​ത്തി​ച്ചു.

Tags:    
News Summary - jumped to river fearing of police; young man is missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.