മുക്കം: കോടികൾ മുടക്കി എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാത നവീകരിച്ചതോടെ വാഹനങ്ങളുടെ വേഗതയും തിരക്കും ഇരട്ടിയായി. ഇതോടെ തിരക്കേറിയ നെല്ലിക്കാപറമ്പ് അങ്ങാടിയിൽ എത്തുന്നവർക്ക് റോഡ് മുറിച്ചുകടക്കുന്നത് വലിയ സാഹസവുമായി. റോഡ് മുറിച്ചുകടന്ന് ഓട്ടോറിക്ഷ സ്റ്റാൻഡിൽ എത്താൻ ആളുകൾ പ്രയാസം നേരിടുന്നതുകണ്ട ഓട്ടോ തൊഴിലാളികൾ ഒടുവിൽ ഒരു മാർഗം കണ്ടെത്തി. ഓട്ടോ സ്റ്റാൻഡിൽ ഒരു ബെല്ല് സ്ഥാപിച്ചു. ഇതിന്റെ സ്വിച്ച് റോഡിനക്കരെയുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലും സ്ഥാപിച്ചു. ഓട്ടോറിക്ഷ വിളിക്കേണ്ടവർ ഈ ബെല്ലടിച്ചാൽ ഉടൻ റോഡ് മുറിച്ചുകടന്ന് യാത്രക്കാരനെ തേടി ഓട്ടോറിക്ഷ അരികിലെത്തും. ഇത് യാത്രക്കാർക്കും വലിയ ആശ്വാസമായിരിക്കുകയാണ്. ഏതായാലും ഓട്ടോ തൊഴിലാളികൾക്ക് കൈയടിക്കുകയാണ് ജനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.