കുറ്റവാളി രാഷ്ട്രീയക്കാരെങ്കിൽ പൊലീസ് സംരക്ഷണം ലഭിക്കുന്ന നാടാണെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ

ആലുവ: സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ അതിക്രമങ്ങളിൽ കുറ്റവാളി രാഷ്ട്രീയക്കാരൻ എങ്കിൽ പൊലീസ് സംരക്ഷണം അവന് ലഭിക്കുമെന്ന് ജസ്റ്റിസ് ബി. കെമാൽ പാഷ. അഖിലേന്ത്യാ മഹിളാ സാംസ്കാരിക(എ.ഐ.എം.എസ്.എസ്) സംഘടന ആലുവ ബാങ്ക് ജംഗ്ഷനിൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസം ആരോഗ്യ സംരക്ഷണം തൊഴിൽ തുടങ്ങിയവയിൽ പണ്ടുകാലം മുതലുള്ള സ്ത്രീ വിവേചനം ഇന്നും തുടരുകയാണ്. കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെടുന്നത് എന്നുള്ളതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വീട്ടിലും തൊഴിലിടങ്ങളിലും സ്കൂളുകളിലും തെരുവുകളിലും സ്ത്രീകളും കുട്ടികളും നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന സമൂഹമാണിത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ചുള്ള കേസുകളിൽ കുറ്റവാളികളെ വെറുതെ വിടണമെന്ന് കോടതികൾക്ക് നിർബന്ധമുണ്ട് എന്ന് തോന്നും വിധമുള്ള വിധികളാണ് പലപ്പോഴും വരുന്നത്. ഈ സാഹചര്യത്തെ അതിജീവിക്കാൻ കഴിയും വിധം ജനകീയ കൂട്ടായ്മകൾ പടുത്തുയർത്താനും നടപടികൾ സ്വീകരിക്കാൻ അധികാരികളെ നിർബന്ധിതരാക്കാനും ജനങ്ങൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പരിപാടിയിൽ കെ.കെ ശോഭ ആധ്യക്ഷത വഹിച്ചു. ആലുവ നഗരസഭാ ചെയർമാൻ എം.ഒ.ജോൺ, ഷൈല കെ. ജോൺ, ഡോ.വിൻസെന്റ് മാളിയേക്കൽ, ഡോ. മൻസൂർ ഹസൻ, വി.പി ജോർജ്, ഷാജിത നൗഷാദ്, ഹാഷിം ചേന്നാമ്പിള്ളി, മഹിളാ സാംസ്കാരിക സംഘടന സംസ്ഥാന പ്രസിഡണ്ട് എസ്. സൗഭ്യാഗ്യകുമാരി, സെക്രട്ടറി കെ.എം ബീവി, എം.വി.ലോറൻസ്, റിസാ ഹുസ്നി, എൻ.എ. രാജൻ, എം.കെ. എ.ലത്തീഫ്, ലൈല റഷീദ്, ജബ്ബാർ മേത്തർ, കലാ സുധാകരൻ, സാബു പരിയാരത്ത്, എന്നിവർ സംസാരിച്ചു.

Tags:    
News Summary - Justice B Kemal Pasha said that if the criminals are politicians, the country gets police protection.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.