ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചു

ന്യൂഡല്‍ഹി: ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചു. 70 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് ശനിയാഴ്ച കമീഷന്‍െറ പടിയിറങ്ങിയത്. കേരള, ഡല്‍ഹി ഹൈകോടതികളില്‍ ജഡ്ജിയായിരുന്ന സിറിയക് ജോസഫ് ഉത്തരാഖണ്ഡ്, കര്‍ണാടക ഹൈകോടതികളില്‍ ചീഫ് ജസ്റ്റിസായിട്ടുണ്ട്. 2013ലാണ് ദേശീയ മനുഷ്യാവകാശ കമീഷന്‍ അംഗമായത്. 2015 മേയ് മുതല്‍ 2016 ഫെബ്രുവരി വരെ കമീഷന്‍െറ ആക്ടിങ് ചെയര്‍മാനായിരുന്നു. മനുഷ്യാവകാശ ലംഘനത്തിനെതിരെ ഇടപെടല്‍ നടത്തിയെന്നും കേരളത്തിലേക്ക് മടങ്ങി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ മുഴുകുമെന്നും സിറിയക് ജോസഫ് പറഞ്ഞു.

Tags:    
News Summary - justice cyriac joseph retired in national human right commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.