ശബരിമല: തെരുവുകളിലെ സമരം കോടതിയലക്ഷ്യം -കെമാൽ പാഷ

കോട്ടയം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തെരുവുകളിലെ സമരം കോടതിയലക്ഷ്യമാണെന്ന്​ ജസ്​റ്റിസ് കെമാൽ പാഷ. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന്​ തെരുവിലിറക്കിയ രാഷ്​ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യം വോട്ടുബാങ്കാണ്​. ശബരിമല വിഷയം കോടതിക്കു മുന്നിൽ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാൽ നീതിയുക്തമായ തീരുമാനമുണ്ടായി. തെരുവിലേക്ക് ഈ പ്രശ്നത്തെ വലിച്ചിഴക്കേണ്ട കാര്യമില്ലായിരുന്നു. സമരത്തി​​​െൻറ മുൻനിരയില്‍ നില്‍ക്കുന്നവരില്‍ പലരും പറയുന്നത് ശുദ്ധ വിവരക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്​റ്റ്​ കേരള സ്​റ്റേറ്റ് ചാപ്റ്റർ വാർഷിക സമ്മേളനത്തിന്​ ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു കെമാൽ പാഷ.

സുപ്രീംകോടതി വിധി തെറ്റാണെന്ന്​ പറയാന്‍ സാധിക്കില്ല. ഏതെങ്കിലും ഒരു പൊതുസ്ഥലത്ത് ലിംഗവിവേചനമുണ്ടെന്ന പരാതി, കോടതിക്ക്​ മുന്നിലെത്തിയാല്‍ ഇത്തരത്തിലല്ലാതെ തീരുമാനമെടുക്കാന്‍ സാധിക്കില്ല. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം ലംഘിച്ച് ശബരിമലയില്‍ പോകണമോയെന്ന്​ സ്ത്രീകള്‍ തന്നെയാണ്​ തീരുമാനിക്കേണ്ടത്​. യഥാർഥത്തില്‍ ഇപ്പോള്‍ നടക്കുന്ന സമരങ്ങളെല്ലാം തെറ്റാണ്.

വര്‍ഷങ്ങൾ കേസില്‍ വാദംകേട്ട ശേഷമാണ് കോടതിവിധി പറഞ്ഞത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കോടതിയില്‍ പോയി സ്ത്രീ പ്രവേശനത്തെ പിന്തുണച്ച ശേഷം ഇപ്പോള്‍ തെരുവില്‍ സമരം നടത്തുകയാണ്. സുപ്രീംകോടതിയില്‍ പറയേണ്ട കാര്യം പറയാതെ, കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ആളുകളാണ് തെരുവില്‍ സമരം നടത്തുന്നത്. അവിടെ അവര്‍ സമ്മതിച്ചത് എന്തിനാണ്. സുപ്രീംകോടതി വിധി മറികടക്കാൻ ഓര്‍ഡിനന്‍സ് ​െകാണ്ടുവരുന്നത്​ ഭരണഘടനവിരുദ്ധമാണ്. ഇനി മേല്‍ശാന്തി നിയമത്തില്‍ സ്ത്രീ സംവരണം ആവശ്യപ്പെട്ടാൽ എന്ത് ചെയ്യും. ജന്‍ഡര്‍ ജസ്​റ്റിസ് എന്നേ പറയാനാവൂ. വിധിക്കെതിരെ റിവ്യൂപെറ്റീഷന്‍ വന്നാലും കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Justice kamal pasha on sabarimala women entry-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.