തിരുവനന്തപുരം: പി.സി. ജോർജിനെ വെള്ളപൂശാനില്ലെന്നും അതേസമയം, കഴിഞ്ഞദിവസം അദ്ദേഹത്തിന് കോടതി ജാമ്യം അനുവദിച്ചതിനെ താൻ സ്വാഗതം ചെയ്യുന്നെന്നും ജസ്റ്റിസ് കെമാൽ പാഷ. നീതിന്യായ വ്യവസ്ഥയുടെ അന്തസ്സുയർത്തിയ നടപടിയാണതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
മറ്റൊരു ഗൂഢാലോചനക്കേസുമായി ബന്ധപ്പെട്ടാണ് ജോർജിനെ വിളിച്ചു വരുത്തിയത്. ഉച്ചക്ക് പീഡന പരാതി കിട്ടി ഒരു മണിക്കൂറിനകം കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിൽ അസ്വാഭാവികതയുണ്ട്. ഒരു മണിക്കൂര്‍ കൊണ്ട് എന്തു പ്രാഥമികാന്വേഷണം നടത്താനാകും?
പൊലീസ് ഇത്ര അധഃപതിച്ച കാലമുണ്ടായിട്ടില്ല. പൊലീസിനെ അടിമകളാക്കി. വിമർശിക്കാനും പ്രതിഷേധിക്കാനുമുള്ള അവകാശം ജനാധിപത്യത്തിലുണ്ട്. വിമർശനമെന്നത് കലാപമല്ല. വിമർശിച്ചാൽ ഇന്ന് നടന്നു പോകാൻ കഴിയാത്ത സ്ഥിതിയാണെന്നും കെമാൽ പാഷ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.