തിരുവനന്തപുരം: ഹൈകോടതിക്ക് മുന്നിൽ അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റിസ് പി.എ. മുഹമ്മദ് കമീഷന് ഇതുവരെ ചെലവായത് 1.21 കോടിയിലേറെ രൂപ.
വി.ഡി. സതീശെൻറ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രിയാണ് രേഖാമൂലം മറുപടി നൽകിയത്. 2016 ജൂലൈയിലായിരുന്നു സംഭവം. ആറുമാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയില്ല.
24 മാസം കൂടി കാലാവധി നീട്ടി നൽകിയിരിക്കുകയാണ്. കാലാവധി അടുത്ത മേയിൽ അവസാനിക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.