ന്യൂഡൽഹി: മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് എസ്. മണികുമാർ കേരള ഹൈകോടതി ചീഫ് ജസ് റ്റിസ്. നിയമനത്തിന് സുപ്രീംകോടതി കൊളീജിയം സർക്കാറിന് ശിപാർശ നൽകി. എട്ട് ഹൈകോടതി ചീഫ് ജസ്റ്റിസുമാരുടെ നിയമനത്തിനാണ് ശിപാർശ.
ജസ്റ്റിസ് വിക്രംനാഥ് (ഗുജറാത്ത്), ജസ്റ്റിസ് ജെ.കെ. മഹേശ്വരി (ആന്ധ്രപ്രദേശ്), ജസ്റ്റിസ് അജയ് ലാംബ (ഗുവാഹതി), ജസ്റ്റിസ് രവിശങ്കർ ഝാ (പഞ്ചാബ്-ഹരിയാന), ജസ്റ്റിസ് എൽ. നാരായണ സ്വാമി (ഹിമാചൽ പ്രദേശ്), ജസ്റ്റിസ് ഇന്ദ്രജിത് മൊഹന്തി (രാജസ്ഥാൻ), ജസ്റ്റിസ് അരൂപ് കുമാർ ഗോസ്വാമി (സിക്കിം) എന്നിവരാണ് മറ്റ് ചീഫ് ജസ്റ്റിസുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.