തിരുവനന്തപുരം: കേരള ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമീഷൻ ചെയർമാനായി നിയമിക്കാനുള്ള ശിപാർശക്ക് ഗവർണർ അംഗീകാരം നൽകി. നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് ഉൾപ്പെടെ എതിർപ്പുയർത്തിയ പശ്ചാത്തലത്തിൽ സർക്കാറിന്റെ ശിപാർശ ഗവർണർ തടഞ്ഞുവെച്ചിരുന്നു.
ഗവർണർക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ കേസിൽ ഇക്കാര്യവും സംസ്ഥാന സർക്കാർ പരാമർശിച്ച പശ്ചാത്തലത്തിലാണ് അംഗീകാരം നൽകിയത്.
കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം. ഇദ്ദേഹത്തിന്റെ പേരുമാത്രമാണ് സർക്കാർ ശിപാർശ ചെയ്തത്. ഒരു പേര് മാത്രം നിർദേശിച്ചത് ജനാധിപത്യവിരുദ്ധവും ദുരൂഹവുമാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് വിരമിച്ച വേളയിൽ എസ്. മണികുമാറിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് സർക്കാർ വക യാത്രയയപ്പ് നൽകിയത് വിവാദമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.