കൊച്ചി: കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായി ജ്യോതി ലാബ്‌സ് അഞ്ചു കോടി രൂപ സംഭാവന ചെയ്യുമെന്ന് ചെയര്‍മാനും മാന േജിങ് ഡയറക്ടറുമായ എം.പി. രാമചന്ദ്രന്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടി രൂപയും മഹാരാഷ്ട്ര, അസം മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധികളിലേക്കും പി.എം കെയേഴ്‌സ് ഫണ്ടിലേക്കും ഓരോ കോടി രൂപ വീതവുമാണ് നല്‍കുക. മുന്‍പൊന്നുമില്ലാത്ത രീതിയിലെ പ്രതിസന്ധിയാണ് നേരിടുന്നതെന്നും ദുരിതങ്ങള്‍ അനുഭവിക്കുന്നവരെ പിന്തുണക്കാനായി എല്ലാവരും തയാറാകേണ്ട സമയമാണിതെന്നും എം.പി. രാമചന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.