തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിലെ ലോകായുക്ത കണ്ടെത്തലിൽ രാജിവെച്ചതിന് പിന്നാലെ മന്ത്രി െക.ടി ജലീൽ നടത്തിയ പരാമർശത്തിന് മറുപടിയുമായി കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല. തന്‍റെ രക്തം ഊറ്റിക്കുടിക്കാൻ വെമ്പുന്നവർക്ക് തൽക്കാലം ആശ്വസിക്കാമെന്നായിരുന്ന ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. എന്നാൽ താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ലെന്നും ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയതെന്നും ചാമക്കാല പറഞ്ഞു.
ജ്യോതികുമാർ ചാമക്കാല പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്:
ശ്രീ ജലീൽ,
താങ്കളുടെ രക്തം ആരും ഊറ്റിക്കുടിച്ചില്ല...
യോഗ്യരായ ഉദ്യോഗാർഥികളുടെ രക്തം ഊറ്റിക്കുടിച്ച താങ്കളുടെ വികൃതമായ മുഖമാണ് ലോകായുക്ത ചൂണ്ടിക്കാട്ടിയത്....
മുഖ്യമന്ത്രിയെ ചൂണ്ടാണിവിരലിൽ നിർത്തി വിജിലൻസിനെക്കൊണ്ട് തയാറാക്കിച്ച തട്ടിപ്പ് റിപ്പോർട്ട് എക്കാലവും തുണയാകുമെന്ന് കരുതിയോ ?
ലോകായുക്തയുടെ പരാമർശങ്ങളെ ഇപ്പോഴും നിസാരവൽക്കരിക്കുന്ന നിങ്ങളിൽ നിന്നാണ് അഴിമതിയുടെ ദുർഗന്ധം വമിക്കുന്നത് !
അന്വേഷണ ഏജൻസികളെ വീട്ടിലേക്ക് ക്ഷണിക്കുന്ന സാഹസമൊന്നും ചെയ്തു കളയല്ലേ...!
അങ്ങയുടെ ധൈര്യവും 'കുറുമ്പും' കേരളം കണ്ടതാണ്....
ഏത് മാധ്യമമാണ് താങ്കളെ വേട്ടയാടിയത് ?
യുഡിഎഫ് മന്ത്രിമാരോടെടുത്ത സമീപനം കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ താങ്കൾ കാലാവധി പൂർത്തിയാക്കുമായിരുന്നോ ?
മാർക്ക് ദാനവും ഭൂമി കുംഭകോണവും സർക്കാർ വാഹനത്തിലെ മതഗ്രന്ഥ വിതരണവുമടക്കം ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന എത്ര നടപടികളാണ് താങ്കളിൽ നിന്നുണ്ടായത് ?
എന്നിട്ടും കസേര തെറിക്കാതിരുന്ന താങ്കൾ ഇനി ഇരവാദം പറഞ്ഞ് സ്വയം പരിഹാസ്യനാകരുത്....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.