സ്വാശ്രയ വിദ്യാഭ്യാസ മേഖലയിൽ വൻ അഴിമതിയെന്ന് ആന്‍റണി

കൊച്ചി: സ്വാശ്രയ രംഗത്തും എയ്ഡഡ് മേഖലയിലും വന്‍ അഴിമതിയാണ് നടക്കുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ.ആന്റണി. ഈ സ്ഥാപനങ്ങളെ വിജിലന്‍സ് നിരീക്ഷിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ വിജിലൻസ് തുടങ്ങേണ്ടത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നാണ്. വിദ്യാഭ്യാസ മേഖല അഴിമതിയുടെ കൂത്തരങ്ങായി മാറിയെന്നും അദ്ദേഹം പറഞ്ഞു. 

ചില മാനേജ്‌മെന്റുകള്‍ നടത്തുന്നത് പിടിച്ചു പറിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച എ.സി ജോസ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എ.കെ. ആന്‍റണി.

വിദ്യാർഥി രാഷ്ട്രീയം ഇല്ലാത്തതാണ് വിദ്യാഭ്യാസ മേഖലയിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. കാമ്പസുകള്‍ ജാതിമത വര്‍ഗീയതയുടെ കേന്ദ്രമായി മാറി. ഗുരുവിന്റെ കസേര കത്തിക്കുന്ന സംഘടനാപ്രവര്‍ത്തനം കാടത്തമാണെന്നും ആന്റണി പറഞ്ഞു.

Tags:    
News Summary - A K Antony against self management colleges

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.