കൊച്ചി: തൃപ്പൂണിത്തുറയിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. ബാബുവിന് കെട്ടിവെക്കാനുള്ള തുക നൽകി ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ നമ്പൂതിരി. ശബരിമല വിഷയത്തിൽ എം.എൽ.എ കൈക്കൊണ്ട നിലപാടിനോടുള്ള പ്രതിഷേധമാണിതെന്നും സ്വരാജ് ഇനി നിയമസഭ കാണരുതെന്നാണ് ആഗ്രഹമെന്നും ഏഴിക്കോട് ശശിധരൻ നമ്പൂതിരി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോള്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ആരെന്ന് രമേശ് ചെന്നിത്തലയെ വിളിച്ചുചോദിച്ചിരുന്നു. അപ്പോള്‍ തീരുമാനമായിരുന്നില്ല. പിന്നീടാണ് കെ. ബാബുവാണ് സ്ഥാനാർഥിയെന്നറിഞ്ഞത്.
ഏറ്റവും അനുയോജ്യനായ നേതാവാണ് കെ. ബാബു. കേമത്തത്തിന് വേണ്ടിയോ തന്‍റെ കൈയിൽ പണമുണ്ടായിട്ടോ അല്ല തുക നൽകുന്നത്. അയ്യപ്പനെതിരെ പറഞ്ഞ എം.എൽ.എ നിയമസഭ കാണരുതെന്നാണ് ആഗ്രഹം -തൃപ്പൂണിത്തുറയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തുക കൈമാറിക്കൊണ്ട് ഏഴിക്കോട് ശശിധരൻ നമ്പൂതിരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.