കൊച്ചി: മുൻ മന്ത്രി കെ. ബാബുവിെൻറ സെക്രട്ടറി ആയിരുന്ന നന്ദകുമാർ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് വിജിലൻസ് കണ്ടെത്തൽ. കെ. ബാബു മന്ത്രിയായിരിക്കെ ഒാഫിസ് സെക്രട്ടറിയായിരുന്ന നന്ദകുമാർ പദവി ദുരുപയോഗം ചെയ്ത് വരവിനേക്കാൾ 43 ശതമാനം അധികം സ്വത്ത് സമ്പാദിച്ചതായാണ് കണ്ടെത്തിയത്. ഇതുസംബന്ധിച്ച റിപ്പോർട്ട് വൈകാതെ വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ കുറ്റപത്രം ഫയൽ ചെയ്യും.
നന്ദകുമാറിന് കെ. ബാബു കാർ സമ്മാനമായി നൽകിയതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. കെ. ബാബു മന്ത്രിയായിരിക്കെ വരവിനേക്കാൾ 45 ശതമാനം സ്വത്ത് അധികം സമ്പാദിച്ചതായി കാണിച്ച് വിജിലൻസ് അടുത്തിടെ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറിക്കെതിരെയും അന്വേഷണം തുടങ്ങിയത്. ഇതിെൻറ ഭാഗമായി ഒേട്ടറെ രേഖകൾ പരിശോധിക്കുകയും നിരവധി പേരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഡി.ജി.പി ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്നപ്പോഴാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ. ബാബുവിനെതിരെ കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.