തിരുവനന്തപുരം: സംസ്ഥാനത്തെ കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി അവകാശപ്പെട്ട് ഹാക്കർമാർ. 'കെ. ഹാക്കേഴ്സ്' എന്ന എത്തിക്കൽ ഹാക്കർമാരുടെ സംഘമാണ് വിവരങ്ങൾ ചോർത്തിയത്. ചോർത്തിയ വിവരങ്ങൾ വിഡിയോ ആയി പുറത്തു വിടുകയും ചെയ്തിട്ടുണ്ട്.
വിവര ചോർച്ച തടയാൻ സോഫ്റ്റ്വെയറിൽ മാറ്റം വരുത്താൻ െക.എസ്.ഇ.ബി തയാറായില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് കെ. ഹാക്കേഴ്സ് ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. ഇതിനായി മൂന്ന് മാസം സമയമാണ് നൽകിയിട്ടുള്ളത്. മൂന്ന് മണിക്കൂർ സമയം മാത്രമാണ് വിവരം ചോർത്താൻ തങ്ങൾ ചെലവഴിച്ചത്. മൂന്ന് ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ ഇതിനകം ചോർത്തിയിട്ടുണ്ട്.
തങ്ങൾ ചോർത്തിയ വിവരങ്ങളുടെ മാർക്കറ്റ് വില അഞ്ച് കോടിക്ക് മുകളിലുണ്ടെന്നും വിവരങ്ങൾ വിൽക്കുകയെന്നത് കെ ഹാക്കേഴ്സിെൻറ ലക്ഷ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് മൂന്ന് ലക്ഷം വിവര ശേഖരണം കൊണ്ട് നിർത്തുകയായിരുന്നുവെന്നും ഹാക്കേഴ്സ് പറയുന്നു.
ഏറ്റവും എളുപ്പത്തിൽ വിവരം ചോർത്താൻ സാധിക്കുന്നതും സുരക്ഷ ഇല്ലാത്തതുമായ സൈറ്റുകളിൽ നിന്ന് വിവരം ചോർത്തി അവയുടെ സുരക്ഷാപ്രശ്നം പുറത്തു കൊണ്ടുവരികയെന്ന് ഉദ്യമം കെ ഹാക്കേഴ്സ് തുടങ്ങിയിട്ടുണ്ട്. വിവരം ചോർത്താൻ ഏറ്റവും എളുപ്പമായത് മുതൽ ബുദ്ധിമുട്ടേറിയവ എന്ന തരത്തിൽ സൈറ്റുകളെ ഒമ്പത് സീരീസുകളിലായാണ് അവതരിപ്പിക്കുന്നത്. ഇതിൽ ആദ്യത്തേതായാണ് കെ.എസ്.ഇ.ബി ഉപഭോക്താക്കളുടെ വിവരം ചോർത്തിക്കൊണ്ട് തുടക്കം കുറിച്ചത്.
K Hackers 9 ആമത് എത്തിയത് മണി ആശാെൻറ KSEB യിൽ ആണ്.. അകത്തോട്ടു കാലെടുത്തു വെയ്ക്കാൻ തുടങ്ങിയപ്പോഴേക്കും പറഞ്ഞു എന്തിനാ അകത്തുകേറുന്നേ ഞങ്ങള്‍ ഒരു തുറന്ന പുസ്തക മല്ലേ എന്ന് . മണി ആശാൻ പിന്നെ കള്ളം പറയില്ലല്ലോ അല്ലെ 😕? എന്നാൽ പിന്നെ സത്യമാണോ എന്നറിയാന്‍ കിട്ടിയ വിവരങ്ങള്‍ൾ ഒന്നു നോക്കി ... സത്യം ആണ് ആശാൻ പറഞ്ഞത്, ഒരു ഉപഭോക്താവിെൻറ എല്ലാ വിവരവും പുറത്തു കിട്ടുന്നുണ്ട് . ഇത്രയും വിവരങ്ങള്‍ മണി ആശാൻ KSEB section office ൽ കൊടുത്തിരിക്കുന്ന application ൽ കൊടുക്കുന്നുണ്ടോ എന്നറിയാന്‍ ഞങ്ങള്‍ ഒരു KSEB ഓഫീസില്‍ വിളിച്ചു .. ഉത്തരം ഇല്ല എന്നാരുന്നു ...
എന്നാൽ പിന്നെ കുറച്ചു വിവരങ്ങള്‍ എടുക്കാം എന്ന് കരുതി ... അങ്ങനെ കേരളത്തില്‍ ഉള്ള 3 ലക്ഷം ആൾക്കാരുടെ വിവരങ്ങള്‍ എടുത്തു . എന്നിട്ടും KSEB അണ്ണൻമാര് അതറിഞ്ഞില്ല ... ഇ വിവരങ്ങളുടെ ഇന്നത്തെ മാർക്കറ്റ് വില 5 കോടിക്ക് മുകളിൽ ഉണ്ട് . വിവരങ്ങൾ വിൽക്കുന്നത് K Hackers െൻറ ലക്ഷ്യങ്ങളിൽ ഇല്ലാത്തതുകൊണ്ട് 3 ലക്ഷം വിവര ശേഖരണം കൊണ്ട് നിർത്തി പക്ഷെ .....
3 മാസം സമയം നൽകുന്നു software architecture മാറ്റുന്നതിന് വേണ്ടി .. അല്ലെങ്കിൽ ഡാറ്റ ലോസ് ഉണ്ടാകുന്നതാണ് . ആര് Design ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് 3 മാസം ടൈം തന്നത് "Redesign" ചെയ്യാൻ .
K Hackers െൻറ ഒരു ഫ്രീ അപ്ലിക്കേഷൻ ഇതിെൻറ കൂടെ അറ്റാച്ച് ചെയുന്നു windows application ആണ് ഫ്രീ ആയി ഉപയോഗിച്ചോളൂ (Good for ..... Kseb bill desk) ...
https://drive.google.com/…/1Gslhe62M6iTmroKPPe5G12x550qfuD-…
എടുത്ത വിവരങ്ങളിൽ കുറച്ചു താഴെയുള്ള ലിങ്ക്ൽ പോയി കാണാവുന്നതാണ് ...[കൺസ്യൂമർ നമ്പർ, അടക്കാനുള്ള തുക, ജില്ല, പേര് ] ഇതിൽ നിങ്ങളുടെ പേരു ഇെല്ലങ്കിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തു കൺസ്യൂമർ നമ്പറോ, മൊബൈല്‍ നമ്പറോ കൊടുത്തു നോക്കാവുന്നതാണ് .
https://docs.google.com/…/1bv5slReXu4kW6mY7-nvGlhw9Hd…/edit…
സമയം ചെലവഴിച്ചത് : 3 മണിക്കൂർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.