കേരളത്തി​ൽ ആണവ വൈദ്യുതനിലയം സ്ഥാപിക്കുമോ ?; നിലപാട് വ്യക്തമാക്കി മന്ത്രി കെ.കൃഷ്ണൻകുട്ടി

കൊച്ചി: കേരളത്തിൽ ആണവനിയം സ്ഥാപികുമെന്ന റിപ്പോർട്ടുകളിൽ പ്രതികരിച്ച് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട് പ്രാരംഭ ചർച്ചകൾ നടന്നി​ട്ടില്ലെന്ന് മന്ത്രി പറഞ്ഞു. വിശദമായ ചർച്ചകൾക്ക് ശേഷമാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. കേരളത്തിന് പുറത്ത് ആണവനിലയം സ്ഥാപിച്ചാണ് സംസ്ഥാനത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പീക്ക് സമയത്തെ വൈദ്യുതി നിരക്ക് കൂട്ടാൻ ആലോചനയുണ്ട്. പകൽ സമയത്ത് നിരക്ക് കുറച്ച് പീക്ക് സമയത്ത് കൂട്ടാനാണ് ചർച്ചകൾ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം സ്ഥാപിക്കാൻ കെഎസ്ഇബിയും ഊർജവകുപ്പും ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.

220 മെഗാവാട്ടിന്റെ 2 പദ്ധതികളിലായി 440 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണു ലക്ഷ്യം. രണ്ടു പദ്ധതിയും ഒരിടത്തു സ്ഥാപിക്കാം. അതിരപ്പിള്ളി, ചീമേനി ഉൾപ്പെടെയുള്ള സ്ഥലങ്ങളാണ് കെഎസ്ഇബിയുടെ പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. 7000 കോടിയാണ് സംസ്ഥാനത്ത് ആണവനിലയം സ്ഥാപിക്കുന്നതിന് പ്രതീക്ഷിക്കുന്ന ചിലവ്.

സംസ്ഥാനത്തിനു കുറഞ്ഞ വിലയ്ക്ക് 450 മെഗാവാട്ട് വൈദ്യുതി കൂടംകുളത്തുനിന്നോ രാജസ്ഥാനിലെ ആണവ വൈദ്യുതപദ്ധതിയിൽ നിന്നോ ഉടൻ ലഭിക്കുന്നതിന്റെ സാധ്യത ന്യൂക്ലിയർ കോർപറേഷനുമായി ചർച്ച ചെയ്തിരുന്നു. ടെൻഡറിലൂടെ മാത്രമേ ഇവിടെനിന്നു വൈദ്യുതി ലഭിക്കൂ. എന്നാൽ, ആണവ വൈദ്യുതപദ്ധതി തുടങ്ങുന്ന സംസ്ഥാനത്തിന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതി ലഭിക്കും. ഇക്കാര്യം പരിഗണിച്ചാണു കേരളവും ആണവ വൈദ്യുതനിലയം എന്ന ആശയത്തിലേക്ക് എത്തിയത് .

Tags:    
News Summary - K Krishnan Kutty On kerala Nuclear power plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.