ആലപ്പുഴ: കേരളത്തിലെ വ്യാപാര സമൂഹത്തിന് മതിയായ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് പ്രയത്നിക്കുമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര അധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി. കുഞ്ഞാവു ഹാജി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി. അബ്ദുൽഹമീദ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.സി. ജേക്കബ് അനുശോചന പ്രമേയവും സംസ്ഥാന ട്രഷറർ എസ്. ദേവരാജൻ വരവുചെലവ് കണക്കുകളും റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി. സബിൽ രാജ്, സംസ്ഥാന ഭാരവാഹികളായ എം.കെ. തോമസ് കുട്ടി, എ.ജെ. ഷാജഹാൻ, കെ. അഹമ്മദ് ഷെരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, പി.കെ. ബാപ്പു ഹാജി, അഡ്വ. എ.ജെ. റിയാസ്, ധനീഷ് ചന്ദ്രൻ, ജോജിൻ ടി. ജോയ്, സലിം രാമനാട്ടുകര, സുബൈദ നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.