തൃശൂരിൽ വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു

വടക്കേക്കാട് (തൃശൂർ): വെള്ളക്കെട്ടിൽ വീണ് ഗൃഹനാഥൻ മരിച്ചു. ചക്കിത്തറ പൊട്ടത്ത് പ്രകാശനാണ് (61) മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ വഴിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്.

പ്രകാശനെ കാണാതായതിനെ തുടർന്ന് ഏറെ നേരത്തെ തെരച്ചിലിനൊടുവിൽ രാത്രി ഒരു മണിയോടെയാണ് വെളളത്തിൽ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് ചമ്രവട്ടത്ത് നടക്കും. 

ഭാര്യ: സരസ്വതി. മക്കൾ: ജ്യോതിബസു, ജിഷ, ജിനീഷ് (ഗൾഫ്). 

Tags:    
News Summary - man died after falling into a waterhole in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.