തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ. എം ബഷീർ കൊല്ലപ്പെട്ട കേസിൽ ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സി.സി.ടി.വി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ നേരത്തേ സമർപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഡി.വി.ആർ കോടതിയിൽ നൽകിയത് തൊണ്ടിമുതലായാണ്. ഇതോടെ ഡി.വി.ആറിലെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ കാലതാമസമുണ്ടാകുമെന്നാണ് സൂചന.
നേരത്തെ കേസിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ശ്രീറാം കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി വീണ്ടും പരിഗണിച്ചപ്പോഴാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം അറിയിച്ചത്. ദൃശ്യങ്ങൾ കൈമാറാൻ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ നടപടിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.