കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫിന് വിജയം ഉറപ്പാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പാലക്കാട് ഉറപ്പുള്ള സീറ്റാണെന്നും എന്തുവന്നാലും ജയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃശ്ശൂര്‍ പൂരം കലക്കല്‍, എ.ഡി.എമ്മിന്റെ ആത്മഹത്യ തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
'ബി.ജെ.പി രണ്ടാം സ്ഥാനത്ത് വരാനുള്ള സാധ്യത പോലുമില്ല. ചിലപ്പോൾ എൽ.ഡി.എഫ് രണ്ടാം സ്ഥാനത്ത് വരും യു.ഡി.എഫ് ജയിക്കുമെന്ന കാര്യത്തിൽ ഉറപ്പാണ്. ഇവിടെ ഡീല്‍ നടക്കാനുള്ള സാധ്യതയുള്ളത് ബി.ജെ.പിയും സി.പി.എമ്മും തമ്മിലാണ്. എന്നാല്‍, എന്ത് ഡീല്‍ നടന്നാലും പാലക്കാട് യു.ഡി.എഫ്. ജയിക്കുകയും ചെയ്യും. പൊളിറ്റിക്കലായുള്ള ചര്‍ച്ചയാണ് ഞങ്ങള്‍ ഉദേശിക്കുന്നത്. തൃശ്ശൂര്‍ പൂരം കലക്കിയത്, ആര്‍.എസ്.എസ്. നേതാവും അജിത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച, അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത്, പി.പി. ദിവ്യയുടെ അതിക്രമിച്ചുള്ള കടന്നുകയറ്റം എന്നിവ ചര്‍ച്ചയാകും' -അദ്ദേഹം പറഞ്ഞു
രാഷ്ട്രീയ മത്സരമാണെന്നും അതനുസരിച്ച് തന്നെ കാര്യങ്ങൾ മുന്നോട്ട് പോകുമെന്നും ആര് പാർട്ടിയിൽ വന്നാലും പോയാലും അത് ബാധിക്കില്ലെന്നും മുരളീധരൻ പറഞ്ഞു. വയനാട്ടിൽ ഭൂരിപക്ഷം വർധിപ്പിക്കുകയാണ് ലക്ഷ്യം. ചേലക്കര പിടിച്ചടുക്കും, പാലക്കാട് മികച്ച ഭൂരിപക്ഷത്തിൽ നിലനിർത്തും, അതിനായുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.