മാധ്യമപ്രവർത്തകരോടുള്ള ശത്രുത മനോഭാവം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല -കെ. മുരളീധരൻ

കോഴിക്കോട്: മഹാരാജാസ് കോളജ് മാർക് ലിസ്റ്റ് വിവാദം റിപ്പോർട്ട് ചെയ്തതിന് മാധ്യമപ്രവർത്തകക്കെതിരെ കേസെടുത്ത നടപടിക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. അമേരിക്കയിൽ സന്ദർശനത്തിലുള്ള മുഖ്യമന്ത്രി അവിടെ വെച്ച് മാധ്യമപ്രവർത്തകരെ ചീത്ത വിളിച്ചു. മുഖ്യമന്ത്രിയുടെ മാനസികനില പരിശോധിക്കണമെന്നും മുരളീധരൻ പറഞ്ഞു.

ബി.ബി.സിയുടെ ഓഫീസിൽ റെയ്ഡ് നടത്തിയതിനെ കുറ്റം പറഞ്ഞ മുഖ്യമന്ത്രിയാണ് മാധ്യമപ്രവർത്തകക്കെതിരായ കേസെടുത്തിരിക്കുന്നത്. മോദിക്ക് പഠിക്കുന്ന രീതി ഇപ്പോഴും മുഖ്യമന്ത്രി അവസാനിപ്പിച്ചിട്ടില്ല. മാധ്യമപ്രവർത്തകരോടുള്ള ഈ ശത്രുത മനോഭാവം, വിമർശിക്കുന്നവരെ ചീത്ത വിളിക്കുന്ന സംസ്കാരം ഒരു മുഖ്യമന്ത്രിക്ക് ചേർന്നതല്ല -അദ്ദേഹം പറഞ്ഞു.

വ്യാജരേഖ ചമച്ച്‌ പരീക്ഷാഫലത്തിൽ കൃത്രിമം നടത്തി അപമാനിക്കാൻ ശ്രമിച്ചെന്നാരോപിച്ച് എസ്.എഫ്.​ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർ അഖില നന്ദകുമാറിനെ അഞ്ചാം പ്രതിയാക്കിയിരിക്കുകയാണ്. മഹാരാജാസ് കോളജ് അധ്യാപകൻ വിനോദ് കുമാറാണ് കേസിൽ ഒന്നാം പ്രതി.

പ്രിൻസിപ്പൽ വി.എസ്. ജോയി രണ്ടാം പ്രതിയാണ്. മൂന്നു മുതൽ അഞ്ചു വരെ പ്രതികൾ മാധ്യമങ്ങളിലൂടെ ഈ വാർത്ത പ്രചരിപ്പിച്ചെന്നാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. ഇതുവഴി എസ്‌. എഫ്.ഐക്കും സംസ്ഥാന സെക്രട്ടറിയായ ആർഷോക്കും പൊതുജനമധ്യത്തിൽ അപകീർത്തിയുണ്ടായെന്നാണ് എഫ്.ഐ.ആർ. കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറാണ് മൂന്നാം പ്രതി.

Tags:    
News Summary - k muraleedharan against Pinarayi Vijayan on attitude towards journalists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.