തൃശൂരും തിരുവനന്തപുരവും ബി.ജെ.പിക്ക്; ബാക്കി സീറ്റുകൾ എൽ.ഡി.എഫിന് -വലിയ അന്തർധാര സജീവമെന്ന് കെ. മുരളീധരൻ

തൃശൂർ: സംസ്ഥാനത്ത് വോട്ട്മറിക്കാൻ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിൽ വലിയ അന്തർധാര സജീവമായിരുന്നതായി തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. 18 മണ്ഡലങ്ങൾ എൽ.ഡി.എഫിനും തൃശൂരും തിരുവനന്തപുരവും ബി.ജെ.പിക്കും എന്നതാണ് അന്തർധാരയുടെ ഫോർമുലയെന്നും മുരളീധരൻ ആരോപിച്ചു. ഈ അന്തർധാര ജനം പൊളിക്കുമെന്നും 20 മണ്ഡലങ്ങളിലും യു.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.പി.ജയരാജന്റെ ചര്‍ച്ചയടക്കം എല്ലാ കാര്യങ്ങളും പിണറായി അറിഞ്ഞിട്ടേ സി.പി.എമ്മില്‍ നടക്കുകയുള്ളൂ. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പാര്‍ട്ടി ജില്ലാ ഓഫിസില്‍ വന്നതുതന്നെ ഡീല്‍ ഉറപ്പിക്കാനാണെന്നും മുരളീധരന്‍ പരിഹസിച്ചു.

Tags:    
News Summary - K Muraleedharan allegation against cpm and bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.