തിരുവനന്തപുരം: ഒരു മാസത്തെ ശമ്പളം പൂർണമായി നൽകണമെന്നും സമ്മതപത്രമില്ലെന്നുമുള്ള വിവാദ ഉത്തരവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അധ്യാപക-സർവിസ് സംഘടനകളുടെ പൊതുവേദിയായ യു.ടി.ഇ.എഫ് (യുനൈറ്റഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ) സെക്രേട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. കെ. മുരളീധരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഒരുമാസത്തെ ശമ്പളം വേണമെന്ന് ഉത്തരവിറക്കിയ മുഖ്യമന്ത്രി മരണവീട്ടിലെ പോക്കറ്റടിക്കാരനായി തരംതാഴ്ന്നെന്ന് അദ്ദേഹം ആരോപിച്ചു. ജീവനക്കാർ തങ്ങളാൽ കഴിയുന്നത് സംഭാവന നൽകാൻ തയാറാണ്. ബലമായി പിടിച്ചെടുക്കുമെങ്കിൽ ആ ഭീഷണിക്ക് വഴങ്ങാൻ തയാറല്ല. വിസ്സമ്മതപത്രത്തിന് പുല്ല് വിലയാണ് കൽപിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുതന്നെ 1200 കോടിയിലധികം സഹായമെത്തിയത് ഏതെങ്കിലും മന്ത്രി വിദേശത്ത് പോയിട്ടാണോ എന്നും മുരളീധരൻ ചോദിച്ചു. യു.ടി.ഇ.എഫ് കൺവീനർ എൻ.കെ. ബെന്നി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.