തിരുവനന്തപുരം: ജെ.ഡി.എസ്-ബി.ജെ.പിയുമായി ചേർന്നപ്പോൾ തന്നെ ജെ.ഡി.എസ് അംഗത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമായിരുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇടത് മുന്നണിക്കുള്ളിൽ ഉണ്ടായിരുന്ന ദൾ വിഭാഗത്തെ മന്ത്രിസഭയിൽ എടുത്തില്ല. ബി.ജെ.പിക്കൊപ്പം നിൽക്കുന്നവരെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ജെ.ഡി.എസിന് ഒരു നയമില്ല. കേന്ദ്രത്തിൽ ബി.ജെ.പിക്കൊപ്പവും കേരളത്തിൽ എൽ.ഡി.എഫിനൊപ്പവുമാണ്. ഈ തരത്തിലുള്ള ഒരു പാർട്ടിയെ എങ്ങനെയാണ് ഇടത് മുന്നണിക്കൊപ്പം നിലനിർത്താൻ സാധിക്കുകയെന്നും മുരളീധരൻ ചോദിച്ചു.
എൽ.ഡി.എഫ് നേതൃത്വത്തിന്‍റെ അറിവോടെയാണ് കെ. കൃഷ്ണൻകുട്ടി മന്ത്രിയായി തുടരുന്നത്. എച്ച്.ഡി ദേവഗൗഡയുടെ പ്രസ്താവനയോടെ ഇക്കാര്യം ബലപ്പെട്ടെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി. ബി.ജെ.പിയെ സി.പി.എം പരോക്ഷമായി പിന്തുണക്കുകയാണെന്നും സി.പി.എം ബി.ജെ.പിയുടെ ബി ടീമാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.