ന്യൂഡല്‍ഹി: യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർത്തിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കെ. മുരളീധരൻ എം.പി. ഡൽഹിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാഷാണത്തിൽ കൃമികൾ എല്ലായിടത്തുമുണ്ട്. അങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ച് പാർട്ടിയിൽനിന്ന് പുറത്താക്കും. അത് കോൺഗ്രസിലാലും യൂത്ത് കോൺഗ്രസിലായാലും. ഒപ്പം നിന്ന് ഒറ്റിക്കൊടുക്കുന്നവർക്ക് പാർട്ടിയിൽ ഇനി സ്ഥാനവുമുണ്ടാകില്ല. അക്കാര്യത്തിൽ ഒരു സംശയുവുമില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം പ്രതിപക്ഷത്തോട് പെരുമാറുന്നത് മോദിയെപ്പോലെയാണ്. രാഷ്ട്രീയമായി എതിരഭിപ്രായം പറയുന്നവരെ ശാരീരികമായും മാനസികമായും ആക്രമിക്കുകയും കള്ളക്കേസെടുക്കുകയുമാണെന്നും അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക വാട്സ്ആപ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർന്നതിനെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു. വിവരങ്ങള്‍ നിരന്തരമായി ചോര്‍ന്നിട്ടും ഷാഫി ഗൗരവത്തിലെടുക്കുന്നില്ലെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന് ഒരു വിഭാഗം പരാതിയും നൽകി. ഗ്രൂപ്പിലെ ചര്‍ച്ചകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും ഇക്കാര്യം പരിശോധിക്കാനോ നടപടിയെടുക്കാനോ സംസ്ഥാന അധ്യക്ഷന്‍ തയാറാകുന്നില്ലെന്നുമാണ് പരാതി. സ്ക്രീന്‍ ഷോട്ട് പുറത്തായതിനെ കുറിച്ച് പരിശോധിക്കുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.