തരൂരിന്‍റെ പരിപാടിക്ക് വിലക്കേർപ്പെടുത്തിയത് മുഖ്യമന്ത്രി പദ മോഹങ്ങൾ ഉള്ളവർ -കെ. മുരളീധരൻ

കോഴിക്കോട്: ശശി തരൂരിന്‍റെ മലബാര്‍ സന്ദര്‍ശന പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നിൽ മുഖ്യമന്ത്രി മോഹങ്ങൾ ഉള്ളവരാണെന്ന് കരുതുന്നതിൽ തെറ്റില്ലെന്ന് കെ. മുരളീധരൻ. പരിപാടികള്‍ക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ആരൊക്കെയാണ് അതിന് പിന്നിലെന്ന് അറിയാം. ഡി.സി.സി പ്രസിഡന്‍റ് എല്ലാം പറഞ്ഞിട്ടുണ്ട്. ഷാഫി പറമ്പില്‍ നിരപരാധിയാണ്. ഔദ്യോഗികമായി അറിയിച്ചിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ഉണ്ടായത് സംഭവിക്കരുത്. തരൂരിനെ വിലക്കേണ്ടതില്ല. പരിപാടി തടസ്സപ്പെടുത്താൻ ശ്രമിച്ചവർ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്. തരൂരിന്‍റെ സന്ദർശനം പാർട്ടിയെ ശക്തിപ്പെടുത്താനാണെന്നും മുരളീധരൻ പറഞ്ഞു.

വിവാദങ്ങൾക്കിടെ ശശി തരൂരിന്‍റെ മലബാറിലെ സന്ദർശന പരിപാടികൾ ഇന്നും തുടരുകയാണ്.

Tags:    
News Summary - k muraleedharan supporting shashi tharoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.