ഇടതുമുന്നണിയോട് സഹകരിക്കണം –കെ. മുരളീധരന്‍

തിരുവനന്തപുരം: സഹകരണ വിഷയത്തില്‍ ഇടതുമുന്നണി ഉള്‍പ്പെടെ യോജിക്കാവുന്ന എല്ലാവരുമായും യോജിച്ച് കോണ്‍ഗ്രസും യു.ഡി.എഫും മുന്നോട്ടുപോകണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. സമരരീതിയും മറ്റും കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി ചേര്‍ന്ന് തീരുമാനിക്കണം. പ്രധാന വിഷയങ്ങളില്‍ നിലപാട് രാഷ്ട്രീയകാര്യസമിതി യോഗംചേര്‍ന്ന് തീരുമാനിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശം ലംഘിക്കപ്പെട്ടു. പാര്‍ട്ടിയില്‍ ഏതാനും നേതാക്കള്‍ ചേര്‍ന്ന് തീരുമാനമെടുക്കുകയല്ല വേണ്ടത്. സമരകാര്യങ്ങളില്‍ പാര്‍ട്ടി തീരുമാനം വൈകിയാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ജില്ല ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കത്തില്‍ സംസ്ഥാന സര്‍ക്കാറുമായി കോണ്‍ഗ്രസിനും യു.ഡി.എഫിനും ഭിന്നാഭിപ്രായമുണ്ട്. എന്നാല്‍ സഹകരണമേഖലയത്തെന്നെ തുടച്ചുനീക്കാന്‍ കേന്ദ്രസര്‍ക്കാറും ബി.ജെ.പിയും ശ്രമിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായ ഭിന്നതകളെല്ലാം നിലനിര്‍ത്തിക്കൊണ്ട് ഇടതുമുന്നണിയുമായി സഹകരിക്കണം. ഇക്കാര്യത്തില്‍ കക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസത്തിന് സ്ഥാനമില്ല. അതിന്‍െറ ഭാഗമായി സഹകരണ മേഖലയിലെ ജീവനക്കാര്‍ യോജിച്ച് സമരം നടത്താനും സര്‍വകക്ഷിസംഘം ഡല്‍ഹിയില്‍ പോകണമെന്നും യു.ഡി.എഫ് കൈക്കൊണ്ട തീരുമാനം സ്വാഗതാര്‍മാണ്. സമരം സംബന്ധിച്ച കാര്യത്തില്‍ മുന്നണിയില്‍ അഭിപ്രായം വ്യത്യാസം ഉണ്ടാകാതിരിക്കാന്‍ കെ.പി.സി.സി ശ്രദ്ധിക്കേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - K Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.