തൃശൂർ: കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃശൂർ ഡി.സി.സിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. സംസ്ഥാന ജനറൽ സെക്രട്ടറി എ. മുഹമ്മദ് ഹാഷിം അടക്കമുള്ളവരാണ് വിമർശനം ഉയർത്തിയത്.
തൃശൂരിലെ ജനങ്ങൾ കോൺഗ്രസിനോട് അതൃപ്തിയും അകൽച്ചയുമുണ്ടെന്നും അതിന് കാരണം ജില്ലയിലെ കോൺഗ്രസ് നേതൃത്വമാണെന്നും മുഹമ്മദ് ഹാഷിം പറഞ്ഞു. സാംസ്കാരിക തലസ്ഥാനത്ത് സംഘ്പരിവാറിന് നട തുറന്ന് കൊടുത്തതിന്‍റെ ഉത്തരവാദിത്തം ഡി.സി.സി. അധ്യക്ഷൻ ജോസ് വള്ളൂരിനും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ടി.എൻ. പ്രതാപനും അടങ്ങുന്ന സംഘത്തിനാണ്. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇവർ രാജിവെക്കണമെന്ന് ഹാഷിം ആവശ്യപ്പെട്ടു.
അതേസമയം, ഡി.സി.സി. അധ്യക്ഷൻ ജോസ് വള്ളൂരിനെ രാജി ആവശ്യപ്പെട്ട് തൃശൂർ നഗരത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. യൂത്ത് കോൺഗ്രസിന്‍റെ പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയാണ് തൃശൂർ വിജയിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തിയപ്പോൽ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.