ഫലസ്തീന്‍ വിഷയത്തിൽ തരൂരിന്‍റെ നിലപാട് തള്ളി കെ. മുരളീധരൻ, പ്രസ്താവന തിരുത്തണം

കോഴിക്കോട്: ഫലസ്തീൻ വിഷയത്തില്‍ കോൺഗ്രസിന് നിലപാടില്ലെന്ന ആക്ഷേപം ശരിയല്ലെന്ന് മുതിർന്ന നേതാവ് കെ.മുരളീധരന്‍ എം.പി. നിലവിൽ, ശശി തരൂരിന്‍റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. തരൂർ പ്രസ്താവന തിരുത്തണം. തരൂർ പ്രസ്താവന തിരുത്തുമെന്നാണ് പ്രതീക്ഷ. തരൂരിന്‍റെ പ്രസ്താവന കോൺഗ്രസ്‌ അംഗീകരിക്കുന്നില്ല. കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന ഫലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണ്. ഫലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ വെള്ളം ചേര്‍ത്തിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്. ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ലോക് സഭാ തെരെഞ്ഞെടുപ്പാണ് സി.പി.എം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച് സർക്കാർ സർവക്ഷി യോഗം വിളിക്കണം. പ്രതിപക്ഷത്തെ വിശ്വാസത്തിൽ എടുക്കണം. നിലവിലെ കേരളത്തിന്‍റെ അവസ്ഥയുടെ ഉദാഹരണമാണ് ഇന്നലത്തെ കർഷക ആത്മഹത്യ. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സി.പി.എം ഫലസ്തീൻ ഐക്യ ദാർഢ്യവുമായി മുന്നോട്ട് പോകുന്നതെന്ന് മുരളീധരൻ പറഞ്ഞു.

Tags:    
News Summary - K Muralidharan rejected Tharoor's stand on Palestine issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.