കോൺഗ്രസ് ഏക സിവിൽ കോഡിന് എതിരാണ്, ഞങ്ങൾക്കാരുടേയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: കോൺഗ്രസ് അടിസ്ഥാനപരമായി ഏക സിവിൽകോഡിന് എതിരാണെന്നും ഞങ്ങൾക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും കെ.മുരളീധരൻ എം.പി പ്രതികരിച്ചു. വിഷയത്തെ വർഗീയപരമായി മാറ്റി രാഷ്ട്രീയമായി മുതലെടുക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയെ തന്ത്രപൂർവം നേരിടാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഏക സിവിൽ കോഡ് നടപ്പാക്കിയാൽ മുസ്ലിം സമുദായത്തെ മാത്രമല്ല, രാജ്യത്തെ പട്ടികജാതി പട്ടികവിഭാഗങ്ങൾക്കും ഇന്ത്യയിലെ ഗോത്രവിഭാഗങ്ങൾക്കുമെല്ലാം പ്രതികൂലമായി ബാധിക്കും. അത് കൊണ്ട്  ബഹുസ്വരതയെ തകർക്കാനുള്ള ശ്രമമാണ് ബി.ജെ.പിയുടേതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

പാർലമന്റെിൽ ഭൂരിപക്ഷം ബി.ജെ.പിക്ക് അനുകൂലമാണ്. അവരെ ഇതിൽ നിന്ന് തടയാൻ മറ്റുമതവിഭാഗങ്ങളിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. അതിനാണ് കോൺഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കെ.മുരളീധരൻ പറഞ്ഞു. നാളെ പാലമന്റെിന്റെ സ്റ്റാന്റിംഗ് കമ്മിറ്റിയുണ്ട് അതിൽ പാർട്ടിയുടെ അഭിപ്രായം ഞങ്ങൾ പറയുമെന്നും കെ.മുരളീധരൻ പറഞ്ഞു.

രാഷ്ട്രീയ മുതലടുപ്പിന് ശ്രമിക്കുമ്പോൾ പൊതുസമൂഹത്തിന് ബോധ്യമാകുന്ന രീതിയിൽ പ്രവർത്തിക്കണം എന്നത് മാത്രമാണ് കോൺഗ്രസ് ശ്രമിക്കുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിനെ വിമർശിക്കുന്ന സി.പി.എം പൊട്ടക്കിണറ്റിലെ തവളെയെ പോലെയാണ്. ന്യൂനപക്ഷ വോട്ടുബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം. ഞങ്ങൾ ഇതിനെ നോക്കിക്കാണുന്നത് ബഹുസ്വരതയുമായി ബന്ധപ്പെട്ട വിഷയമായാണ്. യോജിച്ചുള്ള പോരാട്ടത്തിനാണ് ശ്രമമെന്നും കെ.മുരളീധരൻ പറഞ്ഞു. 

Tags:    
News Summary - K. Muralidharan said that the Congress is against the single civil code and we do not need a certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.