തൃശൂര്‍: വിനയനെന്നോ ലളിതനെന്നോ ആയിരിക്കും സി.പി.എം കേന്ദ്ര കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി.പി.എം തൃശൂർ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന് യോജിക്കുന്ന പേര്. ജില്ലാ പഞ്ചായത്ത് അംഗായിരുന്നപ്പോഴും പിന്നീട് മന്ത്രിയും സ്പീക്കറുമായപ്പോഴും, എന്തിന് കർക്കശക്കാരനാകേണ്ട സി.പി.എം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ചപ്പോഴും അയൽപക്കത്തെ നല്ല പയ്യനായിരുന്നു കര്‍ഷകത്തൊഴിലാളി കുടുംബമായ തോന്നൂര്‍ക്കര വടക്കേ വളപ്പില്‍ കൊച്ചുണ്ണിയുടെയും ചിന്നയുടെയും എട്ട് മക്കളില്‍ രണ്ടാമനായ കെ.രാധാകൃഷ്ണൻ. നാല് തവണ തുടർച്ചയായി വർധിത ഭൂരിപക്ഷത്തോടെ ചേലക്കരക്കാർ ഇൗ ചെറുപ്പക്കാരനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തയച്ചത് രാഷ്ട്രീയത്തിനപ്പുറം വ്യക്തിത്വത്തിലെ നന്മ കൊണ്ടാണ്.
2016 മാര്‍ച്ച് 28നാണ് 54കാരനായ കെ.രാധാകൃഷ്ണൻ ജില്ലാ സെക്രട്ടറിയാകുന്നത്. 1996ല്‍ നായനാര്‍ മന്ത്രിസഭയില്‍ പട്ടികജാതി-വര്‍ഗ ക്ഷേമം, യുവജനക്ഷേമ വകുപ്പ് മന്ത്രിയായി. 2006-2011 കാലത്ത് വി.എസ്. അച്യുതാനന്ദൻ സർക്കാരിെൻറ സ്പീക്കറായും പ്രവര്‍ത്തിച്ചു. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ ജില്ലാ ഭാരവാഹിയും സംസ്ഥാനകമ്മിറ്റി അംഗവുമായിരുന്നു.
1964- മെയ് 24നാണ് രാധാകൃഷ്ണന്റെ ജനനം. മൂന്നാറില്‍ തേയിലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു അഛനും അമ്മയും. ജീവിതം പാർട്ടിക്ക് വേണ്ടി ഉഴിഞ്ഞുവെച്ച രാധാകൃഷ്ണൻ അവിവാഹിതനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.