കേരളം പുതുക്കി പണിയുകയാണ് നവ കേരള സദസിന്റെ ലക്ഷ്യമെന്ന് കെ. രാധാകൃഷ്ണന്‍

കൊച്ചി: കേരളം പുതുക്കി പണിയുകയാണ് നവ കേരള സദസിന്റെ ലക്ഷ്യമെന്ന് പട്ടികജാതി മന്ത്രി കെ. രാധാകൃഷ്ണന്‍. എറണാകുളം മണ്ഡലതല നവ കേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളാണ് സര്‍വ്വാധികാരി എന്ന മഹത്തായ സങ്കല്പം ഏറ്റെടുത്താണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭ മുന്നോട്ടുപോകുന്നത്. കേരളം നിരവധി മേഖലകളില്‍ മാതൃകയാണ്. കേരളത്തെ പുതുക്കിപ്പണിത് നവകേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എറണാകുളം മണ്ഡലത്തില്‍ എത്തിനില്‍ക്കുന്ന നവകേരള സദസ്സ് 21 ദിവസം പിന്നിട്ടു.

നവ കേരള സദസ് കേവലം ഒരു യാത്ര മാത്രമല്ല കേരളത്തിലെ വ്യത്യസ്ത മേഖലകളിലെ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് നടപ്പാക്കുന്ന ബ്രഹത്തായ പ്രവര്‍ത്തനമാണ്. ക്ഷേമപെന്‍ഷന്‍ വിതരണം, ലൈഫ് പദ്ധതി, സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലെ തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റല്‍ പഠനം, 1,40,000 സംരംഭങ്ങള്‍ തുടങ്ങി വിവിധ മേഖലകളില്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

കാലഹരണപ്പെട്ട നിയമങ്ങളെ പൊളിച്ചെഴുതിയാണ് വ്യവസായ സംരംഭങ്ങളെ സര്‍ക്കാര്‍ ഉത്തേജിപ്പിക്കുന്നതെന്നും സാധാരണ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - K Radhakrishnan said that the aim of the Nava Kerala Sadas is to renew and build Kerala.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.