ഭൂമി കണ്ടെത്താൻ കാലതാമസമുണ്ടായതാണ് നിലമ്പൂരിലെ ആദിവാസി പുനരധിവാസം വൈകാൻ കാരണമെന്ന് കെ. രാധാകൃഷ്ണൻ

കോഴിക്കോട് : നിലമ്പൂരിലെ ആദിവാസി പുനരധിവാസം വൈകുന്നതിന് കാരണം വനം വകുപ്പ് മുഖേന അനുയോജ്യമായ ഭൂമി കണ്ടെത്തി ലഭിക്കുന്നതിനുള്ള കാലതാമസമാണെന്ന് മന്ത്രി കെ. രാധാകൃഷണൻ. പ്രളയ-പ്രകൃതിക്ഷോഭ ബാധിത കോളനികളായ വെറ്റിലക്കൊല്ലി, മുണ്ടക്കടവ്- പുലിമുണ്ട, തണ്ടൻകല്ല്, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നിവിടങ്ങളിലുള്ളവരുടെ പുനരധിവാസമാണ് വൈകിയത്.

2018-ലെ പ്രളയത്തെത്തുടർന്ന് ഭൂമിയും വീടും നഷ്ടമായ 34 പട്ടികവർഗ കുടുംബങ്ങളെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം നടത്തുന്നതിനായി കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ നിന്നും വനം വകുപ്പ് റവന്യൂവിന് കൈമാറിയ കണ്ണൻകുണ്ട് വനഭൂമിയിൽ 50 സെൻറ് വീതം നൽകി പുനരധിവസിപ്പിച്ചു. ഈ ഭൂമിയിൽ വീടും, മറ്റ് അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതിന് മാസ്റ്റർ പ്ലാൻ തയാറാക്കി. 34 പേർക്കും വീട് അനുവദിച്ചു.

2019-ലെ പ്രളയത്തിൽ തകർന്ന പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ കോളനിയിലെ 32 പട്ടികവർഗകുടുംബങ്ങളെ പുനരധിവസിപ്പിച്ചു. അതിന് വാങ്ങിയതിനും ഭവനനിർമാണത്തിനുമായി 12 ലക്ഷം രൂപ വീതം അനുവദിച്ചു. പോത്തുകൽ ഗ്രാമപഞ്ചായത്തിലെ കവളപ്പാറ കോളനിയിലെ 32 പട്ടികവർഗകുടുംബങ്ങളെ പുനരധിവസിപ്പിച്ചു. അതിന് ഭൂമി വാങ്ങിയതിനും ഭവനനിർമ്മാണത്തിനുമായി 12 ലക്ഷം രൂപ വീതം അനുവദിച്ചു.

പോത്തുകൽ ഗ്രാമപഞ്ചായത്തിലെ ചളിക്കൽ കോളനിയിൽ താമസിച്ചിരുന്ന 34 പട്ടികവർഗ കുടുംബങ്ങളെ 2019-ലെ പ്രളയത്തെ തുടർന്ന് പട്ടികവർഗ വികസന വകുപ്പിന്റെ ലാന്റ് ബാങ്ക് പദ്ധതി പ്രകാരം മലച്ചി ചെമ്പൻകൊല്ലിയിൽ വാങ്ങിയ 5.26 ഏക്കർ സ്ഥലത്ത് പുനരധിവസിപ്പിച്ചു. ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയിൽ ഉൾപ്പെടുത്തി 34 വീടുകൾ നിർമിക്കുകയും, എല്ലാ വീടുകളിലും വൈദ്യുതി ലഭ്യമാക്കി. ഈ കോളനിക്കുള്ളിൽ നടപ്പാത നിർമാണം, ചുറ്റുമതിൽ നിർമാണം എന്നിവ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ചു.

ഈ കോളനികളിൽ പട്ടികവർഗ വകുപ്പിന്റെയും സ്ഥാപനങ്ങളുടെയും തദ്ദേശ സ്വയംഭരണ ഫണ്ട് ഉപയോഗിച്ച് മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികളും തുടങ്ങി. വനഭൂമിയിലുള്ളതും മറ്റ് പ്രളയ-പ്രകൃതിക്ഷോഭ ബാധിത കോളനികളുമായ വെറ്റിലക്കൊല്ലി മുണ്ടക്കടവ്- പുലിമുണ്ട, തണ്ടൻകല്ല്, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നിവിടങ്ങളിലുള്ളവരെ പുനരധിവസിപ്പിക്കുന്നതിന് അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.

മലപ്പുറം ജില്ലയിലെ ഭൂരഹിതരായ പട്ടികവർഗക്കാർക്ക് വിതരണം നടത്തുന്നതിന് കേന്ദ്രാനുമതി ലഭിച്ച നിക്ഷിപ്ത വനഭൂമിയിൽ 176.1 ഏക്കർ ഭൂമി കൂടി 2024 ജനുവരി 24ന് നിലമ്പൂരിൽ നടന്ന ഭൂമി വിതരണം ചടങ്ങിൽവച്ച് ഒന്നാം ഘട്ടമായി 570 ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്തു. ഈ ഭൂമിയിൽ വീട് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടി തുടങ്ങിയന്നും ഷാഫി പറമ്പിലിന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.

Tags:    
News Summary - K. Radhakrishnan said that the reason for the delay in tribal resettlement in Nilambur was the delay in finding land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.