സംസ്ഥാനത്ത് പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് കെ. രാധാകൃഷ്ണൻ

തിരുവനന്തപുരം: സംസ്ഥാനത്ത് പട്ടികജാതി-വർഗ അതിക്രമം തടയൽ നിയമം ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. പട്ടികവർഗക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാൻ കർശന നടപടികൾ സ്വീകരിക്കുയും അതിക്രമത്തിന് വിധായരാകുന്നവരെ പിനരധിവസിപ്പിക്കുകയും അർഹമായ കേസുകളിൽ ആശ്രിതർക്ക് ധനസഹായവും സർക്കാർ ജോലി തുടങ്ങിയ പരിരക്ഷകളും നിയമപ്രകാരം ഉറപ്പുവരുത്തുണ്ട്.

രാജ്യത്ത് പട്ടികജാതി- വർഗക്കാർ നേരിടുന്ന വെല്ലുവിളികൾ കേരളത്തിലില്ല. ഒറ്റപ്പെട്ട അതിക്രമങ്ങളെ ഗൗരവമായാണ് സർക്കാർ കാണുന്നത്. അതിക്രമ കേസുകളിലെ കുറ്റക്കാർക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുന്നതിനായി സർക്കാർ ഫലപ്രദമായി ഇടപെടും. സാക്ഷികളുടെ കൂറുമാറ്റം ഒഴിവാക്കുന്നതിനായി അവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുമെന്നും നിയമസഭയിൽ ചോദ്യോത്തര വേളയിൽ കെ.രാധാകൃഷ്ണൻ വ്യക്തമാക്കി.

അതിക്രമങ്ങൾ ഒഴിവാക്കാൻ സമൂഹത്തിൽ മികച്ച അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. അതിനാണ് സർക്കാർ പരിശ്രമിക്കുന്നത്.കോഴിക്കോട്ടെ വിശ്വനാഥന്റെ മരണം അന്വേഷിക്കാൻ സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. അന്വേഷണത്തിന് മേൽനോട്ടം വഹിക്കാൻ ജില്ലാ കലക്ടറെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അതിക്രമങ്ങൾക്കെതിരായ പൊതു അവബോധം സൃഷ്ടിക്കുന്നതിന് ലീഗൽ കൗൺസിലർമാരെ നിയമിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. പട്ടിക വിഭാഗക്കാരായ നിയമ ബിരുദധാരികളെ എ.ജി ഓഫീസിലും ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകരുടെ ഓഫീസുകളിലും പരിശീലനത്തിന് സർക്കാർ സ്റ്റൈപ്പൻഡോടെ അയക്കുകയാണ്.

അതിക്രമം തടയൽ നിയമത്തിലടക്കം മികച്ച പരിശീലനം നേടുന്ന ഇവർ പാർശ്വവൽക്കരിക്കപ്പെട്ടവരെ ഉന്നതിയിലേക്ക് നയിക്കാൻ മുന്നിട്ടിറങ്ങും. അതിക്രമങ്ങൾക്കിരയാകുന്നവർക്ക് എല്ലാ വിധ നിയമ പരിരക്ഷയും ഇവർ വഴി നൽകും. അതിലുപരി അതിക്രമികളെ തടയാനുള്ള നിയമ പ്രതിരോധമായി ഇവർ മാറുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - K. Radhakrishnan said that the Scheduled Castes and Scheduled Tribes Atrocities Prevention Act is being effectively implemented in the state.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.