കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയാണ് കെ. റെയിൽ പദ്ധതിക്ക് എതിരായ നിലപാടുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിെൻറ പരാമര്‍ശം എതിര്‍പ്പുകളെ മറികടക്കാനുള്ള കുത്സിത ശ്രമമാണെന്ന് സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശാസ്ത്രസാഹിത്യ പരിഷത്ത്, കേരള പരിസ്ഥിതി ഐക്യവേദി, സമരസമിതികള്‍ തുടങ്ങി വിവിധ കോണുകളില്‍നിന്ന് എതിര്‍പ്പുകള്‍ ഉയർന്നിട്ടുണ്ട്. ഇവരൊന്നും ജമാഅത്തുമായി ബന്ധമുള്ളവരല്ല.
റഹീമിെൻറ ആരോപണം കുറച്ചുകാലമായി കേരളത്തില്‍ ഇടതുപക്ഷം വളര്‍ത്തിക്കൊണ്ടുവരുന്ന ധ്രുവീകരണ അജണ്ടയുടെ ഭാഗമാണ്. കെ. റെയിൽ വിഷയത്തിൽ ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ഇതുവരെ നിലപാട് പറഞ്ഞിട്ടില്ല എന്നിരിക്കെ ജമാഅത്തിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള കാമ്പയിന്‍ ദുരുദ്ദേശ്യപരമാണ്.
സര്‍ക്കാറിെൻറ പരാജയവും കോര്‍പറേറ്റ് താല്‍പര്യവും മറച്ചുവെക്കാന്‍ സംഘ്പരിവാറിനെ തോല്‍പിക്കുന്നതരത്തില്‍ കേരളത്തില്‍ മുസ്ലിം വിരുദ്ധത പ്രചരിപ്പിക്കുകയാണ് യുവജന നേതാവ്. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പൊതുസമൂഹം പ്രതികരിക്കണമെന്നും സോളിഡാരിറ്റി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറിമാരായ ഒ.കെ. ഫാരിസ്, സി.കെ. ഷബീര്‍ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.