പത്തനംതിട്ട: സെമി ഹൈസ്പീഡ് റെയിൽ (കെ. റെയിൽ) പാതക്കായി തിരുവനന്തപുരം മുതൽ കാസർകോടുവരെ ഏറ്റെടുക്കേണ്ടിവരുക 4130 ഏക്കർ ഭൂമി. 1630 ഏക്കർ ഭൂമി പാതക്ക് മാത്രം വേണം. 10 ജില്ലകളിൽ സ്റ്റേഷനുകളും അവയോടനുബന്ധിച്ച് സ്മാർട്ട് സിറ്റികളും സ്പെഷൽ സോണുകളും വിഭാവനം ചെയ്യുന്നുണ്ട്. അവക്കായി 2500 ഏക്കർ വേണമെന്നും പദ്ധതിയുടെ വിവിധ രേഖകളിൽ പറയുന്നു.
ഭൂമി ഏറ്റെടുക്കലിനുമാത്രം 13,265 കോടി രൂപ ആവശ്യമാണെന്ന് പദ്ധതിയുടെ വിശദ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, നിതി ആയോഗ് കണക്കാക്കുന്നത് ഭൂമി ഏെറ്റടുക്കലിന് 28,157 കോടി രൂപ വേണ്ടിവരുമെന്നാണ്. അഞ്ചുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുമെന്നാണ് സർക്കാർ പറയുന്നത്. സംസ്ഥാന വിഹിതമായി കിഫ്ബിയിൽനിന്ന് 2100 കോടി മാത്രമാണ് അനുവദിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ പദ്ധതിക്ക് ആകെ ലഭ്യമാകുക 2150 കോടി മാത്രമായിരിക്കുമെന്നുമാണ് നിതി ആയോഗ് പറയുന്നത്.
പദ്ധതി പൂർണമാകാൻ വേണ്ടിവരുക 63,940 കോടി രൂപയാണെന്നാണ് കമ്പനിയുടെ അവകാശവാദം. നിതി ആയോഗ് കണക്കാക്കുന്നത് 1,26,081 കോടി രൂപ ചെലവ് വരുമെന്നാണ്. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്നാണ് നിർമാണക്കമ്പനിയായ കേരള റെയിൽ െഡവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡ് (കെ.ആർ.ഡി.സി.എൽ) പറയുന്നത്. ഇതിൽ 815 ഏക്കർ നെൽപാടമാണ്. പദ്ധതി വിപുലീകരിക്കുേമ്പാൾ ഇതിെൻറ നാലിരട്ടിയോളം ഭൂമി ഏെറ്റടുക്കേണ്ടിവരുമെന്നും കണക്കാക്കപ്പെടുന്നുണ്ട്. 530 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 88 കിലോമീറ്റർ ഫ്ലൈഓവറിലൂടെയാണ് കടന്നുപോകുക. ബാക്കി 450 കിലോമീറ്റർ ഭൂതല പാതയായിരിക്കും.
20,000 കുടുംബങ്ങളെ കുടിയിറക്കേണ്ടിവരുമെന്നും കണക്കാക്കുന്നുണ്ട്. കുടിയിറക്കൽ പരമാവധി ഒഴിവാക്കാൻ ആൾത്താമസം കുറഞ്ഞ സ്ഥലങ്ങളിലൂടെയാണ് പാതയുടെ അലൈൻമെൻറ് തയാറാക്കിയിരിക്കുന്നതെന്നും കമ്പനി അവകാശെപ്പടുന്നുണ്ട്. അതിനാലാണ് നെൽപാടങ്ങളിലൂടെ കടന്നുപോകുന്നത്. നെൽപാടങ്ങളുടെ നികത്തൽ, ഭൂതലത്തിലൂടെ കടന്നുപോകുന്ന പാതയുടെയും പാലങ്ങളുടെയും ഫ്ലൈ ഓവറുകളുടെയും നിർമാണം എന്നിവക്കെല്ലാം പ്രകൃതിവിഭവങ്ങൾ വൻതോതിൽ വിനിയോഗിക്കേണ്ടിവരും.
സ്റ്റേഷനുകളുടെ സമീപത്താണ് സ്മാർട്ട് സിറ്റികൾ വിഭാവനം ചെയ്യുന്നത്. സ്റ്റേഷനുകളുടെ ചുറ്റുപാടുമായി 1000 െഹക്ടർ ഭൂപ്രദേശം സ്പെഷൽ സോണുകളാക്കും. ഇതിന് ആവശ്യമായ ഭൂമി മിക്കവാറും ഇടങ്ങളിൽ സർക്കാർ, അർധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളുടെ ൈകവശമുണ്ടെന്ന് കെണ്ടത്തിയിട്ടുണ്ട്. 25 മീറ്റർ വീതിയിലാണ് ഭൂമി ഏറ്റെടുക്കുകയെന്ന് പറയുന്നുണ്ടെങ്കിലും 100 മീറ്റർ വീതിയിൽ ഭൂമി ബഫർ സോണായി മാറിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.