തൃശൂർ: കെ റെയിൽ ഹരിത പദ്ധതിയാണെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവർത്തക മേധ പട്കർ. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പറയുന്നത് കെ റെയിൽ ഹരിത പദ്ധതിയാണെന്നാണ്. ഇത്രമാത്രം കൃഷിഭൂമി നശിപ്പിക്കുന്ന പദ്ധതി എങ്ങനെയാണ് ഹരിത പദ്ധതി ആകുന്നത്? പശ്ചിമ ഘട്ടത്തെ നശിപ്പിക്കുന്ന പദ്ധതി എങ്ങനെയാണ് ഹരിത പദ്ധതി ആകുകയെന്ന് മുഖ്യമന്ത്രി വിശദമാക്കണം.
റോഡ് ഗതാഗത തിരക്ക് കുറയും എന്നാണ് പദ്ധതി വക്താക്കൾ പറയുന്നത്. കേരളത്തിൽ എവിടെയാണ് റോഡ് ഗതാഗതം കുറയുക എന്നത് വെളിപ്പെടുത്തേണ്ടതുണ്ട്. അതിനാൽ ജനവിരുദ്ധ വികസന പദ്ധതി എന്ന നിലയിൽ കെ റെയിൽ എതിർക്കെപ്പടണമെന്ന് മേധ പട്കർ പറഞ്ഞു. കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിച്ച 'മേധ പട്കർ ഇരകൾക്കൊപ്പം' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. നഗരസഭകളിലും ഗ്രാമസഭകളിലും ജനാഭിപ്രായം നോക്കാതെ മുന്നോട്ടുപോകുേമ്പാൾ എതിർക്കുകയല്ലാതെ വഴിയില്ല. ഭരണഘടനയുടെ 243ാം വകുപ്പ് അനുസരിച്ച് ജനത്തിന് പഞ്ചായത്തീരാജിെൻറ അധികാരം ഉപയോഗിച്ച് ഗ്രാമസഭയിൽ തെൻറ നാട്ടിലെ വികസനത്തെ ചോദ്യം ചെയ്യാം. 2010 മുതലുള്ള നിയമമാണിതെങ്കിലും നടപ്പാവുന്നില്ല.
കേരളം ഇക്കോ ഫാഷിസത്തിെൻറ മുനമ്പിലൂടെയാണ് കടന്നുപോകുന്നതെന്ന് അധ്യക്ഷത വഹിച്ച കെ. അരവിന്ദാക്ഷൻ അഭിപ്രായപ്പെട്ടു. എന്ത് വില കൊടുത്തും കെ റെയിൽ പദ്ധതി ചെറുക്കുമെന്ന് ആമുഖ പ്രഭാഷണത്തിൽ ജനകീയ സമിതി ജനറൽ കൺവീനർ എസ്. രാജീവൻ പറഞ്ഞു. അഞ്ഞൂറോളം കെ റെയിൽ പദ്ധതി ബാധിത കുടുംബങ്ങൾ പെങ്കടുത്തു. എസ്.പി. രവി, എം.പി. സുരേന്ദ്രൻ, ശരത് ചേലൂർ, എം.പി. ബാബുരാജ്, ടി.ടി. ഇസ്മായിൽ, മഞ്ജുഷ, മരിയ, ഡോ. പി.എസ്. ബാബു, വി.എസ്. ഗിരീശൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.