കെ. റെയിൽ: ഭൂരിഭാഗം ജനങ്ങളും ഒഴിപ്പിക്കൽ ഭീതിയിലെന്ന് കെ.സി വേണുഗോപാൽ

ന്യൂഡൽഹി: കേരള സർക്കാറിന്‍റെ കെ. റെയിൽ പദ്ധതി ജനവിരുദ്ധമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും രാജ്യസഭ എം.പിയുമായ കെ.സി. വേണുഗോപാൽ. ഭൂരിഭാഗം ജനങ്ങളും ഒഴിപ്പിക്കൽ ഭീതിയിലാണ്. കേരളം സാമ്പത്തികമായി ദുർബലമായ സംസ്ഥാനമാണ്. കെ. റെയിൽ സാമ്പത്തികമായി ലാഭകരമായ പദ്ധതിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിലെ ജനങ്ങളുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. കെ. റെയിൽ പദ്ധതിയിൽ സി.പി.എമ്മും ബി.ജെ.പിയും ഒന്നിക്കുമെന്നും പ്രധാനമന്ത്രി പദ്ധതിക്ക് അനുവാദം നൽകുമെന്നും കെ.സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - K. Rail: KC Venugopal says most people are afraid of eviction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.