മാഹി: നിർദിഷ്ട അതിവേഗ റെയിൽ പദ്ധതിക്കായി ഒരിഞ്ച് ഭൂമി പോലും നൽകില്ലെന്ന് മാഹി എം.എൽ.എ രമേശ് പറമ്പത്ത്. അതിവേഗ റെയിൽ പദ്ധതിയുടെ അലൈൻമെന്‍റ് കേന്ദ്ര ഭരണപ്രദേശമായ മാഹിയുടെ ഭാഗമായ ചാലക്കര ഭാഗത്തു കൂടി കടന്നു പോകുന്നുണ്ടെന്ന രീതിയിൽ പുറത്തുവന്ന വാർത്തകൾ ജനങ്ങളിൽ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ഭൂപ്രകൃതി തന്നെ തകിടം മറിച്ച് ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിച്ച് നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിക്കെതിരെ കേരളത്തിൽ വ്യാപക ജനരോഷം ഉയർന്നിട്ടുണ്ട്. ഈ പദ്ധതി മാഹി വഴി കടന്നുപോകില്ലെന്ന് രണ്ടു വർഷം മുമ്പ് അന്നത്തെ പുതുച്ചേരി മുഖ്യമന്ത്രി നാരായണ സാമിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിട്ടുണ്ട്. ആ ഉറപ്പ് പാലിക്കാൻ കേരള മുഖ്യമന്ത്രി തയാറാകണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.
ഇക്കാര്യത്തിൽ അവസാന ശ്വാസം വരെ ജനങ്ങളോടൊപ്പം നിന്ന് പോരാടും. ജനങ്ങളുടെ ആശങ്ക ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.