കൊച്ചി: മുൻ മന്ത്രി എ.കെ. ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോൺ കെണി കേസ് റദ്ദാക്കണമെന്ന ഹരജി ഹൈകോടതി ഡിസംബർ 12േലക്ക് മാറ്റി. ഇതോടെ ശശീന്ദ്രെൻറ മന്ത്രിസഭാപ്രവേശം വൈകുമെന്ന് സൂചന. കേസ് പരിഗണിച്ച ശെഹകോടതി ജുഡീഷ്യൽ കമീഷൻ അന്വേഷണ വിഷയങ്ങൾ ഹാജരാക്കണമെന്ന് നിർദേശിച്ചു. . പി.എസ്. ആൻറണി കമീഷെൻറ പരിഗണനയിലുണ്ടായിരുന്ന ടേംസ് ഒാഫ് റഫറൻസ് വ്യക്തമാക്കാനാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. ശശീന്ദ്രനെതിരെ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ നൽകിയ പരാതിയും തുടർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവർത്തക സമർപ്പിച്ച ഹരജിയിലാണ് നിർദേശം.
ശശീന്ദ്രൻ മന്ത്രിയായിരിക്കെ അഭിമുഖത്തിെനത്തിയ തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ചാണ് ഇവർ തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. ഇത് കോടതിക്ക് പുറത്ത് ഒത്തുതീർപ്പായെന്നും കേസ് തുടരാൻ താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി പരാതിക്കാരി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ആൻറണി കമീഷെൻറ അന്വേഷണപരിധിയിൽ പെൺകുട്ടിയുടെ പരാതിയുണ്ടായിരുന്നില്ലെന്ന് ശശീന്ദ്രെൻറ അഭിഭാഷകൻ വ്യക്തമാക്കിയ സാഹചര്യത്തിലാണ് പരിഗണനാ വിഷയങ്ങൾ ഹാജരാക്കാൻ നിർദേശം. യുവതിയുടെ ആവശ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ട് ഭാരതീയ മഹിളാ മോർച്ചയടക്കം ചില സംഘടനകൾ കേസിൽ കക്ഷി ചേരാൻ ഹരജി നൽകി. സംസ്ഥാനത്തിനും സമൂഹത്തിനുമെതിരായ കുറ്റകൃത്യം എന്ന നിലയിൽ കേസ് തീർപ്പാക്കാൻ അനുവദിക്കരുതെന്നാവശ്യപ്പെട്ടാണ് ഹരജികൾ. പരാതിക്കാരിയെ അന്യായമായി സ്വാധീനിച്ചാണ് ഒത്തുതീർപ്പുണ്ടാക്കിയതെന്ന് സംഘടനകൾ ആരോപിച്ചു. . ഇൗ ഹരജികളിൽ അടുത്ത തവണ പ്രധാന ഹരജി പരിഗണിക്കുേമ്പാൾ തീരുമാനമെടുക്കാമെന്ന് കോടതി അറിയിച്ചു. ആവശ്യമെങ്കിൽ ഇൗ ഹരജികളിൻമേലുള്ള എതിർ സത്യവാങ്മൂലം യുവതിയുൾപ്പെടെ എതിർകക്ഷികൾക്ക് നൽകാം.
അതേസമയം, പാർട്ടിക്കുള്ള മന്ത്രിസ്ഥാനം ഇനിയും വൈകരുതെന്ന നിലപാടിലാണ് എൻ.സി.പി നേതൃത്വം. തോമസ് ചാണ്ടി, ശശീന്ദ്രൻ എന്നിവരിൽ കോടതിവഴി ആദ്യം കുറ്റമുക്തനാകുന്നയാൾ മന്ത്രിയാകുമെന്നാണ് പാർട്ടി നേതൃത്വം വ്യക്തമാക്കിയിരുന്നത്. ചൊവ്വാഴ്ച കോടതിയുടെ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു പാർട്ടി നേതൃത്വം. ഇതിെൻറ അടിസ്ഥാനത്തിൽ കൊച്ചിയിൽ സംസ്ഥാന ഭാരവാഹികളുടെ യോഗം ചേർന്നിരുന്നു. എന്നാൽ, കേസ് മാറ്റിയത് കണക്കുകൂട്ടലുകൾ തെറ്റിച്ചു. ഇതിനിടെ, സുപ്രീംകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിക്കാൻ തോമസ് ചാണ്ടി ശ്രമിക്കുന്നുണ്ട്.
മന്ത്രിസഭ പ്രവേശനം ഉടൻ വേണമെന്നാണ് പാർട്ടി നിലപാടെന്നും ഭാരവാഹി യോഗത്തിെൻറ പൊതുവികാരം ഇതാണെന്നും സംസ്ഥാന പ്രസിഡൻറ് ടി.പി. പീതാംബരൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ആവശ്യം മുന്നണി നേതൃത്വം ചർച്ച ചെയ്യേണ്ടതാണ്. അതിന് പ്രത്യേക യോഗം വിളിക്കണമെന്ന് ആവശ്യപ്പെടേണ്ട കാര്യമില്ല. കോടതിയുടെ തീരുമാനം വൈകുന്നതിൽ നിരാശയുണ്ടെങ്കിലും ഇക്കാര്യത്തിൽ അഭിപ്രായം പറയുന്നില്ലെന്ന് ശശീന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.