പട്ടികജാതി പട്ടികവര്‍ഗ്ഗ ക്ഷേമം: നിയമസഭ സമിതി 5-ന് എറണാകുളത്ത്

കൊച്ചി: പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച നിയമസഭയുടെ സമിതി സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെളിവെടുപ്പു നടത്തും. കെ. ശാന്തകുമാരി. അധ്യക്ഷയായ യോഗത്തില്‍ ഒ.എസ് അംബിക, എ.പി.അനില്‍കുമാര്‍, ഐ.സി.ബാലകൃഷ്ണന്‍, എന്‍.എ.നെല്ലിക്കുന്നത്ത്, എ.രാജ, വി.ശശി, പി.വി.ശ്രീനിജന്‍, പി.പി.സുമോദ്, വി.ആര്‍.സുനില്‍കുമാര്‍, കടകംപളളി സുരേന്ദ്രന്‍ തുടങ്ങിയ നിയമസഭാംഗങ്ങള്‍ പങ്കെടുക്കും.

സമിതിയുടെ പരിഗണനയിലുള്ളതും ജില്ലയില്‍ നിന്നും ലഭിച്ചിട്ടുള്ളതുമായ പരാതികളിന്മേല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തുന്നതാണ്. യോഗത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ നേരിടുന്നതും സമിതിയുടെ അധികാര പരിധിയിലുള്ളതുമായ വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍/നിവേദനങ്ങള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുന്നതുമാണ്.

സമിതി മുമ്പാകെ ഹര്‍ജികളും നിവേദനങ്ങളും നല്‍കുവാന്‍ താത്പര്യമുള്ള വ്യക്തികള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സമിതി അധ്യക്ഷയെ അഭിസംബോധന ചെയ്ത് തയാറാക്കിയ ഹര്‍ജികള്‍/ നിവേദനങ്ങള്‍ യോഗത്തില്‍ നേരിട്ട് സമര്‍പ്പിക്കാം.

Tags:    
News Summary - Scheduled Castes Scheduled Tribes Welfare: Assembly Committee on 5th Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.