മുല്ലപ്പെരിയാറിൽ സുരക്ഷാ പരിശോധനക്ക് അനുമതി; തമിഴ്നാടിന്‍റെ വാദം തള്ളി കേന്ദ്ര ജല കമീഷൻ

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ സുരക്ഷാ പരിശോധന നടത്തണമെന്ന കേരളത്തിന്‍റെ ആവശ്യം കേന്ദ്ര ജല കമീഷൻ അംഗീകരിച്ചു. ഇപ്പോൾ പരിശോധന ആവശ്യമില്ലെന്ന തമിഴ്നാടിന്‍റെ വാദം തള്ളിയാണ് കമീഷന്‍റെ നീക്കം. 12 മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് നൽകാനാണ് നിർദേശം. 13 വർഷത്തിനു ശേഷമാണ് കേരളത്തിന്‍റെ ആവശ്യം ജല കമീഷൻ അംഗീകരിച്ചത്.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് ആശങ്കയുയരുന്ന ഘട്ടത്തിലെല്ലാം കേരളം പരിശോധന ആവശ്യപ്പെടാറുണ്ടെങ്കിലും തമിഴ്നാടിന്‍റെ എതിർപ്പുകാരണം അനുകൂല തീരുമാനം ഉണ്ടാകാറില്ല. നേരത്തെ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതിയും സുരക്ഷാ പരിശോധന ആവശ്യമില്ലെന്ന നിലപാടായിരുന്നു സ്വീകരിച്ചത്. 2011നു ശേഷം ആദ്യമായാണ് കേരളത്തിന്‍റെ ആവശ്യം പരിഗണിക്കപ്പെടുന്നത്.

2026ൽ മാത്രം പരിശോധന മതിയെന്നായിരുന്നു തമിഴ്നാടിന്റെ വാദം. ബേബി ഡാമിന്‍റെ പരമാവധി സംഭരണ ശേഷി 152 അടിയാക്കി ഉയർത്തണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. ഈ വാദങ്ങൾക്കെതിരെ കേരളം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു, വിഷയത്തിൽ സംസ്ഥാന സർക്കാറിന്‍റെ തുടർ നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.

Tags:    
News Summary - Central Water Commission approved security check in Mullaperiyar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.