രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകം- വിമന്‍ ഇന്ത്യാ മുവ്‌മെന്റ്

തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയേറ്റ് യോഗം. കൊല്‍ക്കത്തയിലും ജാര്‍ഖണ്ഡിലും യു.പിയിലും മാത്രമല്ല രാജ്യത്തുടനീളം സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളെ സ്വയം ശാക്തീകരിക്കുക എന്ന ലക്ഷ്യത്തില്‍ രാജ്യവ്യാപകമായി ബോധവല്‍ക്കരണ കാംപയിന്‍ നടത്തുവാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.

ദേശീയ പ്രസിഡന്റ് യാസ്മിന്‍ ഇസ് ലാം അധ്യക്ഷത വഹിച്ചു. യോഗം എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷെഫി ഉദ്ഘാടനം ചെയ്തു. ദേശീയ വൈസ് പ്രസിഡന്റുമാരായ മംദൂഹ മാജിദ്, കെ.കെ റൈഹാനത്ത്, ജനറല്‍ സെക്രട്ടറി അഫ്ഷാന്‍ അസീസ്, എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി യാസ്മിന്‍ ഫാറൂഖി, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഷാഹിദ തസ്‌നീം, സാദിയ സൈദ സമീന, എസ്ഡി പി ഐ ദേശീയ പ്രവര്‍ത്ത സമിതിയംഗം ഫൈറൂസുല്ല ഷെരീഫ് സംസാരിച്ചു.

Tags:    
News Summary - Increasing violence against women in the country is alarming - Women India Movement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.