മഅ്​ദനിയെ വേട്ടയാടിയ രാജ്യം ചരിത്രത്തോട് നാളെ മാപ്പ്​ പറയേണ്ടിവരും –കെ. സച്ചിദാനന്ദൻ

തി​രു​വ​ന​ന്ത​പു​രം: അ​ധി​കാ​രി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്​​ഥ കൂ​ട്ടു​കെ​ട്ടി​െൻറ​യും കൃ​ത്യ​മാ​യ അ​ജ​ണ്ട​യി​ൽ പാ​ക​പ്പെ​ടു​ത്തി​യെ​ടു​ത്ത അ​ബ്​​ദു​ൽ നാ​സ​ർ മ​അ്​​ദ​നി​ക്കെ​തി​രാ​യ ക്രൂ​ര​വും മ​നു​ഷ്യാ​വ​കാ​ശ വി​രു​ദ്ധ​വു​മാ​യ വേ​ട്ട​യാ​ട​ലി​ന് രാ​ജ്യം നാ​ളെ ച​രി​ത്ര​ത്തോ​ട് മാ​പ്പ് പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ. മ​അ്​​ദ​നി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി തി​രു​വ​ന​ന്ത​പു​രം പ്ര​സ്​ ക്ല​ബി​ൽ ന​ട​ന്ന ദേ​ശീ​യ സെ​മി​നാ​ർ ഒാ​ൺ​ലൈ​നാ​യി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മാ​ന​ത​ക​ളി​ല്ലാ​ത്ത നീ​തി നി​ഷേ​ധ​ത്തി​നെ​തി​രാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് രാ​ഷ്​​ട്രീ​യ സാം​സ്​​കാ​രി​ക മാ​ധ്യ​മ നേ​തൃ​ത്വ​ങ്ങ​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ഭാ​സു​രേ​ന്ദ്ര ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​പി​മാ​രാ​യ എ.​എം. ആ​രി​ഫ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, കാ​രാ​ട്ട് റ​സാ​ഖ് എം.​എ​ൽ.​എ, മു​ൻ മ​ന്ത്രി ഡോ. ​നീ​ല​ലോ​ഹി​ത ദാ​സ​ൻ നാ​ടാ​ർ, ഡോ.​സെ​ബാ​സ്​​റ്റ്യ​ൻ പോ​ൾ, പ്ര​ഫ.​എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബ്, അ​ഡ്വ. ര​ഷ്മി​ത രാ​മ​ച​ന്ദ്ര​ൻ, ജോ​ണി നെ​ല്ലൂ​ർ, നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി, എ​ച്ച്. ഷ​ഹീ​ർ മൗ​ല​വി തുടങ്ങിയ​വ​ർ സം​സാ​രി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.