ഷുഹൈബ്​ വധം: മുഖ്യമന്ത്രിയുടെ നിലപാട്​ പ്രതീക്ഷിച്ചത്​- സുധാകരൻ

കണ്ണൂർ: ഷുഹൈബ്​ വധത്തിൽ സി.ബി.​െഎ അന്വേഷണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ നിലപാട്​ തെല്ലും അലോസരപ്പെടുത്തുന്നില്ലെന്ന്​ ​േകാൺഗ്രസ്​ നേതാവ്​ കെ. സുധാകരൻ . മുഖ്യമന്ത്രിയുടെ നിലപാട്​ ​പ്രതീക്ഷിച്ചതാണ്​. ​സി.ബി.​െഎ അന്വേഷണം ആവാം എന്ന നിലപാട്​ മുമ്പ്​ മന്ത്രി എ.കെ ബാലൻ സ്വീകരിച്ചിരുന്നു. ഇതിൽ നിന്നാണ്​ ഇപ്പോൾ സർക്കാർ പിന്നോട്ട്​ പോയതെന്നും സുധാകരൻ പറഞ്ഞു.

സി.പി.എം ജില്ലാ നേതൃത്വത്തി​​െൻറ അറിവില്ലാതെ ഷുഹൈബ്​ വധം നടക്കില്ല. ഷുഹൈബ്​ വധത്തിലെ പ്രതി ആകാശ്​ തില്ല​േങ്കരിക്ക്​ സി.പി.എം കണ്ണൂർ ജില്ലാ നേതൃത്വവുമായി അടുത്ത ബന്ധമുണ്ട്​. സി.ബി.​െഎ അന്വേഷണമുണ്ടായാൽ മാത്രമേ കേസിലെ ഗൂഢാലോചന പുറത്ത്​ വരികയുള്ളു എന്നും സുധാകരൻ പറഞ്ഞു.

നിരാഹാര സമരം സംബന്ധിച്ച്​ പാർട്ടി തീരുമാനമനുസരിച്ച്​ പ്രവർത്തിക്കും. പാർട്ടി ആവശ്യപ്പെട്ടാൽ നിരാഹാര സമരം തുടരുന്നതിൽ തനിക്ക്​ ആത്​മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.

Tags:    
News Summary - K Sudakaran shuhaib murder case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.