തിരുവനന്തപുരം: എസ്.എഫ്.ഐക്കാർ എ.ഐ.എസ്.എഫ് നേതാക്കളെ മര്‍ദിക്കുകയും വനിത നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തശേഷം മുഖ്യമന്ത്രിയുടെ പൊലീസ് എ.ഐ.എസ്.എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യംചെയ്യാന്‍ തന്‍റേടം കാണിക്കാത്ത അടിമത്തത്തിെൻറ ഉടമകളായി സി.പി.ഐ നേതൃത്വം മാറിയതില്‍ ലജ്ജിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരന്‍ എം.പി.
മുന്നണിയിലും സര്‍ക്കാറിലും മുമ്പ് തിരുത്തല്‍ ശക്തിയായിരുന്ന സി.പി.ഐ കേരള കോണ്‍ഗ്രസിെൻറ വരവോടെ ആട്ടും തുപ്പും സ്ഥിരം ഏറ്റുവാങ്ങുന്ന നാണംകെട്ട പ്രസ്ഥാനമായി അധഃപതിച്ചു. സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്‍ പിണറായി വിജയെൻറ നിഴലായും മാറി. എ.ഐ.എസ്.എഫ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കിയിട്ട് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധിക്കാനുള്ള തേൻറടം പോലും സി.പി.ഐ മന്ത്രിമാര്‍ക്ക് ഇല്ലാതെ പോയത് അദ്ഭുതപ്പെടുത്തുന്നു.
സി.പി.എമ്മിെൻറ സ്ത്രീ സംരക്ഷണവാദം തട്ടിപ്പാണെന്നും കാലത്തിനനുസരിച്ച് കെട്ടുന്ന കോലം മാത്രമാണതെന്നും കേരളീയ സമൂഹത്തിന് വ്യക്തമായി. വാളയാറിലും പാലത്തായിലും തിരുവനന്തപുരത്ത് ചോരക്കുഞ്ഞിനായി പോരാട്ടം നടത്തുന്ന അമ്മയുടെ കാര്യത്തിലുമടക്കം സി.പി.എം ഒരിക്കലും ഇരയോടൊപ്പമായിരുന്നിെല്ലന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.