വിവാദങ്ങൾ നീട്ടിക്കൊണ്ടു പോകാനാവില്ല; അവസാനിപ്പിക്കണമെന്ന് കെ. സുധാകരൻ

ന്യൂഡൽഹി: ഡി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ എം.പി. പാർട്ടിയുടെ ഗുണത്തിനായി അനാവശ്യ ചർച്ചകൾ ഒഴിവാക്കണം. പ്രതികരണങ്ങൾ ഉചിതമാണോ എന്ന് നേതാക്കൾ ആലോചിക്കണമെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Full View

ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക സംബന്ധിച്ച് ഇനി ചർച്ച വേണ്ട. പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞു. വിവാദം നീട്ടിക്കൊണ്ടു പോകാൻ കഴിയില്ലെന്നും സുധാകരൻ പറഞ്ഞു.

എ.വി. ഗോപിനാഥ് പാർട്ടിവിട്ടു പോകില്ലെന്ന് കരുതുന്നു. ഗോപിനാഥിനെ പാർട്ടിയുമായി സഹകരിപ്പിക്കാനാകും. ഇപ്പോഴത്തെ കോൺഗ്രസ് രണ്ട് ഗ്രൂപ്പുകളുടെ സംയോജനമല്ലെന്നും സുധാകരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗോപിനാഥിനെ കുറിച്ച് അനിൽ അക്കര ഫേസ്ബുക്കിൽ എഴുതിയത് മോശമായി പോയെന്ന് സുധാകരൻ പറഞ്ഞു. അനിൽ അക്കരയുടെ എഴുത്തിന് മറുപടി നൽകുകയാണ് ഗോപിനാഥ് ചെയ്തത്. അതിനുള്ള സാഹചര്യം ഉണ്ടാക്കിയതാണ് തെറ്റെന്നും ഒഴിവാക്കാമായിരുന്നുെവന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - K Sudhakaran React to Oommen Chandy new Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-08 01:34 GMT